സെൻട്രൽ റെയിൽവേയിലെ വിവിധ  അപ്രന്റീസ് തസ്തികകളിലേക്ക് റെയിൽവേ റിക്രൂട്ട്‌മെന്റ് സെല്ല് അപേക്ഷ ക്ഷണിച്ചു. സെൻട്രൽ റെയിൽവേയിലെ 2409 അപ്രന്റിസ് തസ്തികകളിലേക്കായിരിക്കും നിയമനം.  ഓൺലൈൻ അപേക്ഷകൾ ഓഗസ്റ്റ് 29 മുതൽ ആരംഭിച്ചു. റിക്രൂട്ട്‌മെന്റിനുള്ള അപേക്ഷയുടെ അവസാന തീയതി 2023 സെപ്റ്റംബർ 28 ആണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

അപേക്ഷാ ഫീസ്


ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങൾക്കുള്ള അപേക്ഷാ ഫീസ് 100 രൂപയായി നിലനിർത്തിയിട്ടുണ്ട്. എസ്‌സി, എസ്ടി, പിഡബ്ല്യുഡി, സ്ത്രീകൾ എന്നിവർക്ക് അപേക്ഷ സൗജന്യമാണ്. ഓൺലൈൻ മോഡ് വഴി ഫീസ് അടയ്ക്കാം.


പ്രായപരിധി


സെൻട്രൽ റെയിൽവേ അപ്രന്റിസ് റിക്രൂട്ട്‌മെന്റ് 2023-ന്റെ ഏറ്റവും കുറഞ്ഞ പ്രായം 15 വയസ്സും പരമാവധി പ്രായം 24 വയസ്സുമാണ് 2023 ഓഗസ്റ്റ് 29 അടിസ്ഥാനമായി കണക്കാക്കി പ്രായം കണക്കാക്കും. സംവരണ വിഭാഗ ഉദ്യോഗാർത്ഥികൾക്കും പ്രായത്തിൽ ഇളവ് നൽകും. കൂടുതൽ വിവരങ്ങൾ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കണം


ആർക്കൊക്കെ അപേക്ഷിക്കാം


ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്ക് റിക്രൂട്ട്മെന്റിന് അപേക്ഷിക്കാം. ഇവർക്ക് 50 ശതമാനം മാർക്ക് ഉണ്ടായിരിക്കണം.


തിരഞ്ഞെടുപ്പ്


ഐടിഐ സ്‌കോർ, ഡോക്യുമെന്റ് വെരിഫിക്കേഷൻ, മെഡിക്കൽ എക്സാമിനേഷൻ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. RRC അപ്രന്റിസ് റിക്രൂട്ട്‌മെന്റിനായി അപേക്ഷിക്കേണ്ട വിധം ചുവടെ


1. ആദ്യം ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോകുക.
തുടർന്ന് അപ്രന്റിസ് റിക്രൂട്ട്മെന്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക.
2. വ്യക്തിഗത വിശദാംശങ്ങൾ നൽകി സമർപ്പിക്കുക.
3. യൂസർ ഐഡിയും പാസ്‌വേഡും ഉണ്ടാക്കുക.
തുടർന്ന് ലോഗിൻ ചെയ്ത് പൂരിപ്പിക്കുക.
4. ഫോം പൂരിപ്പിച്ച ശേഷം ഡോക്യുമെന്റുകൾ അപ്ലോഡ് ചെയ്ത് ഫീസ് സമർപ്പിക്കുക.
ഫൈനൽ സമർപ്പിച്ച് ഫോമിന്റെ ഒരു പകർപ്പ് ഡൗൺലോഡ് ചെയ്ത് നിങ്ങളുടെ പക്കൽ സൂക്ഷിക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.