ജാർഖണ്ഡിൽ റെയ്ഡ്; 19 കോടി കള്ളപ്പണം പിടിച്ചെടുത്തു
ജാർഖണ്ഡിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ അനുയായികളിൽ നിന്ന് 19 കോടി രൂപ പിടിച്ചെടുത്തു
ഡൽഹി: ജാർഖണ്ഡിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ അനുയായികളിൽ നിന്ന് 19 കോടി രൂപ പിടിച്ചെടുത്തു . എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റാണ് കള്ളപ്പണം പിടിച്ചെടുത്തത് . ഐഎഎസ് ഓഫീസറായ പൂജ സിംഗാളിന്റെ സഹായികളിൽ നിന്നാണ് പണം പിടിച്ചെടുത്തത് . മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതിയും ദുരുപയോഗവും സംബന്ധിച്ചാണ് ഇ ഡി പരിശോധന നടത്തിയത് .
19.31 കോടി രൂപയാണ് ഇ ഡി റെയ്ഡിൽ പിടിച്ചത് . ഇതിൽ 17 കോടി രൂപ പൂജാ സിംഗാളിന്റെ കൂടെയുള്ള ചാർട്ടേഡ് അക്കൗണ്ടന്റായ സുമൻ കുമാറിന്റെ വസതിയിൽ നിന്നാണ് കണ്ടെത്തിയത് . റെയ്ഡിനിടെ പൂജ സിംഗാളിന്റെ വസതിയിൽ നിന്ന് ക്രമക്കേട് കണ്ടെത്തിയ രേഖകളും പിടിച്ചെടുത്തത് .
ജാർഖണ്ഡ് ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലാണ് ഇ ഡി പരിശോധന നടത്തിയത് . 2000,500,200,100 രൂപയുടെ പിടിച്ചെടുത്ത നോട്ടുകളെണ്ണാൻ മൂന്ന് നോട്ടെണ്ണൽ മെഷീനുകളാണ് ഉപയോഗിച്ചത് .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...