ഇന്ത്യയിലെ ഏറ്റവും വലിയ ലഹരി വേട്ട: 3500 കോടി രൂപയുടെ ഹെറോയിൻ പിടികൂടി
ഗുജറാത്ത് പുറങ്കടലില്‍ സംശയകരമായ സാഹചര്യത്തില്‍ നീങ്ങിക്കൊണ്ടിരുന്ന ഒരു ചരക്കു കപ്പലില്‍നിന്നും തീരസേന 1500 കിലോഗ്രാം ഹെറോയിൻ പിടികൂടി. ഇന്ത്യൻ വിപണിയില്‍ ഇതിന് ഏകദേശം 3500 കോടിയോളം രൂപ വിലമതിക്കും. ഇത് രാജ്യത്തു നടന്ന ഏറ്റവും വലിയ ലഹരി വേട്ടയാണ്. പാനാമ രജിസ്ട്രേഷനുള്ള പ്രിന്‍സ് 2 എന്ന ചരക്കു കപ്പല്‍ തടഞ്ഞു പോര്‍ബന്ദറില്‍ എത്തിച്ചായിരുന്നു പരിശോധന നടത്തിയത്.
അഹമ്മദാബാദ്: ഗുജറാത്ത് പുറങ്കടലില്‍ സംശയകരമായ സാഹചര്യത്തില്‍ നീങ്ങിക്കൊണ്ടിരുന്ന ഒരു ചരക്കു കപ്പലില്‍നിന്നും തീരസേന 1500 കിലോഗ്രാം ഹെറോയിൻ പിടികൂടി. ഇന്ത്യൻ വിപണിയില്‍ ഇതിന് ഏകദേശം 3500 കോടിയോളം രൂപ വിലമതിക്കും. ഇത് രാജ്യത്തു നടന്ന ഏറ്റവും വലിയ ലഹരി വേട്ടയാണ്. പാനാമ രജിസ്ട്രേഷനുള്ള പ്രിന്‍സ് 2 എന്ന ചരക്കു കപ്പല്‍ തടഞ്ഞു പോര്‍ബന്ദറില്‍ എത്തിച്ചായിരുന്നു പരിശോധന നടത്തിയത്.
തീരസേന, പോലീസ്, നാവികസേന, രഹസ്യാന്വേഷണ ബ്യുറോ എന്നിവ സംയുക്തമായി അന്വേഷണം തുടരും.
മൂന്നു ദിവസം നീണ്ടുനിന്ന നീക്കത്തിനൊടുവിലാണ് ഇറാനിൽനിന്നെത്തിയ ഈ കപ്പൽ പിടിച്ചെടുക്കാനയത്.