ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് മുംബൈ ബ്രാഡി ഹൗസ് ശാഖയില്‍ നിന്ന് 12,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ വന്‍ ആഭരണ ശേഖരം പിടികൂടി.


COMMERCIAL BREAK
SCROLL TO CONTINUE READING


 


നീരവിന്‍റെ വീട്ടിലും ഓഫീസിലും എന്‍ഫോഴ്സ്മെന്‍റ് നടത്തിയ റെയിഡിലാണ് 5100 കോടി രൂപ മൂല്യമുള്ള സ്വര്‍ണ്ണ വജ്ര ആഭരണങ്ങള്‍ പിടികൂടിയത്. ഇയാളുടെ നാല് കോടി രൂപയുടെ നിക്ഷേപമുള്ള ബാങ്ക് അക്കൌണ്ടുകളും മരവിപ്പിക്കാനും തീരുമാനിച്ചു.



അതേസമയം നീരവ് മോദി സാമ്പത്തിക തട്ടിപ്പുകള്‍ 2011 മുതല്‍ക്കേ തുടങ്ങിയതാണെന്ന് മാനേജിങ് ഡയറക്ടര്‍ സുനില്‍ മേത്ത നേരത്തെ വാര്‍ത്താ സമ്മേളനത്തില്‍ സൂചിപ്പിച്ചിരുന്നു.