ന്യൂഡല്‍ഹി:രാജ്യതലസ്ഥാനത്തെ ലൈംഗിക തൊഴിലാളികളുടെ താമസസ്ഥലമായ ജി.ബി റോഡില്‍ ഭക്ഷണ വിതരണവുമായി ആര്‍എസ്എസ് എത്തി,
ഭക്ഷണം വിതരണം ചെയ്തതോടൊപ്പം,ഇവര്‍ക്ക് ആവശ്യമുള്ള ഭക്ഷ്യ വസ്തുക്കളും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നല്‍കി,


COMMERCIAL BREAK
SCROLL TO CONTINUE READING

ഭക്ഷണം പാചകം ചെയ്യുന്നതിന് ആവശ്യമായ സാധനങ്ങളും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വിതരണം ചെയ്തു.986 ലൈംഗിക തോഴിലാളികലാണ് ഇവിടെയുള്ളതെന്ന് ആര്‍എസ്എസ് നേതാക്കള്‍ 
പറയുന്നു.ആദ്യം 250 പേര്‍ക്കുള്ള ഭക്ഷ്യവസ്തുക്കളാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വിതരണം ചെയ്തത്.ഇവരുടെ കണക്കെടുക്കുകയും ഇവര്‍ക്ക് ആവശ്യമുള്ള 
ഭക്ഷണ സാധനങ്ങള്‍ എത്തിച്ചുകൊടുക്കുകയും ചെയ്യുമെന്ന് ആര്‍എസ്എസ് നേതാവ് അനില്‍ ഗുപ്ത അറിയിച്ചു.



ഒരു കിറ്റില്‍ 10 കിലോ ഗോതമ്പ് മാവ്,5 കിലോ അരി,2 കിലോഗ്രാം പരിപ്പ്,ഒരു കിലോ പഞ്ചസാര,തേയില,എണ്ണ,മസാല കൂട്ട്,പാല്‍പ്പൊടി  എന്നിവ അടങ്ങുന്ന കിറ്റുകളാണ്‌ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വിതരണം ചെയ്തത്.
ഇപ്പോള്‍ ഇത് പത്ത് ദിവസത്തേക്കുള്ള സാധനങ്ങളാണ് കിറ്റില്‍ ഉള്ളതെന്നും ആവശ്യമാണെങ്കില്‍ അതിന് ശേഷം വീണ്ടും ഇവര്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ 
എത്തിച്ച് കൊടുക്കുമെന്നും ആര്‍എസ്എസ് നേതാക്കള്‍ അറിയിച്ചു.



സമൂഹം അകലം പാലിച്ച് മാറ്റി നിര്‍ത്തിയ ഇവര്‍ കൊറോണ വ്യാപനം തടയുന്നതിനായി പ്രധാനമന്ത്രി 
പ്രഖ്യാപിച്ച ലോക്ക് ഡൌണ്‍ കാരണം പ്രതിസന്ധിയിലായിരുന്നു.ഡല്‍ഹി സര്‍ക്കാരും മറ്റും ഇവര്‍ക്ക് സഹായങ്ങളുമായി എത്തിയതുമില്ല.ഈ സാഹചര്യത്തിലാണ് 
ആര്‍എസ്എസ് സന്നദ്ധ സേവനത്തില്‍ പുത്തന്‍ മാതൃക സൃഷ്ടിച്ച് ഇവര്‍ക്ക് സഹായവുമായി എത്തിയത്.