ന്യൂഡൽഹി: ഓൺ‌ലൈൻ പണ കൈമാറ്റം (Online money transfer) നടത്താൻ ഇനി നിങ്ങൾക്ക് പകലോ രാത്രിയോ എന്ന് നോക്കേണ്ട കാര്യമില്ല.  ഇന്ന് മുതൽ ഓൺലൈൻ ബാങ്കിംഗ് കൈമാറ്റത്തിന്റെ RTGS (Real Time Gross Settlement System) സേവനം 365 ദിവസവും 24 മണിക്കൂറും പ്രവർത്തിക്കാൻ തുടങ്ങിയിരിക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് മുതൽ 24 മണിക്കൂർ RTGS സൗകര്യം


ഇനിമുതൽ RTGS സേവനം എല്ലായ്‌പ്പോഴും ലഭ്യമാകും. ഇതോടെ 24 മണിക്കൂർ ദൈർഘ്യമുള്ള വലിയ ഇടപാടുകൾ നടക്കുന്ന ലോകത്തെ തിരഞ്ഞെടുത്ത രാജ്യങ്ങളിൽ ഇന്ത്യയെയും ഉൾപ്പെടുത്തും.  16 വർഷം മുമ്പ് 2004 മാർച്ചിൽ 3 ബാങ്കുകൾക്ക് മാത്രമാണ് RTGS സംവിധാനം ഏർപ്പെടുത്തിയത്.   എന്നാൽ ഇപ്പോൾ 237 ബാങ്കുകൾ ഈ സേവനവുമായി ബന്ധിപ്പിച്ചിരിക്കുന്നു. ആർ‌ടി‌ജി‌എസ് വഴി പ്രതിദിനം 4 ലക്ഷം കോടി രൂപയുടെ 6 ലക്ഷത്തിലധികം ഇടപാടുകൾ നടക്കുന്നുണ്ട്.


Also read: Solar Eclipse 2020: ഇന്ന് ഈ വർഷത്തെ അവസാന സൂര്യഗ്രഹണം, എന്ത് ചെയ്യാം എന്ത് അരുത് 


ഇതുവരെയുള്ള സംവിധാനം എന്തായിരുന്നു


ഇതുവരെ നിങ്ങൾക്ക് RTGS വഴി രാവിലെ 7 മുതൽ വൈകുന്നേരം 6 വരെ മാത്രമാണ് പണമിടപാട് നടത്താൻ പറ്റിയിരുന്നത്.  അതും ബാങ്കിംഗ് പ്രവൃത്തി ദിവസങ്ങളിൽ മാത്രം. ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി വരെ മാത്രമേ ഈ സൗകര്യം ഉണ്ടായിരുന്നുള്ളൂ.  മാത്രമല്ല മാസത്തിലെ രണ്ടാമത്തേയും നാലാമത്തേയും ശനിയാഴ്ച, ബാങ്ക് ഹോളിഡേ, പബ്ലിക് ഹോളിഡേ, ഞായർ ദിവസങ്ങളിൽ ഇടപാടുകളൊന്നും ഉണ്ടായിരുന്നില്ല.


എന്താണ് RTGS?


ആർ‌ടി‌ജി‌എസ് എന്നാൽ തത്സമയ മൊത്ത സെറ്റിൽമെൻറ് എന്നാണ് അർത്ഥമാക്കുന്നത്, ഇത് വലിയ തുക കൈമാറാൻ ഉപയോഗിക്കുന്നു. NEFT വഴി നിങ്ങൾക്ക് 2 ലക്ഷം രൂപ വരെയെ പണം കൈമാറാൻ കഴിയു എന്നാൽ  മിനിമം 2 ലക്ഷത്തിന് മുകളിൽ ആർ‌ടി‌ജി‌എസിൽ കൈമാറ്റം ചെയ്യാം.  ഇതിന് ഉയർന്ന പരിധിയൊന്നുമില്ല. ആർ‌ടി‌ജി‌എസ് NEFT യേക്കാൾ വളരെ വേഗതയുള്ളതാണ്.  ഇതുവഴി പണം ഒരു അക്കൗണ്ടിൽ നിന്ന് മറ്റൊന്നിലേക്ക് തൽക്ഷണം കൈമാറ്റം ചെയ്യപ്പെടുന്നു.  പക്ഷേ NEFT ൽ പണം കൈമാറാൻ കുറച്ച് സമയമെടുക്കും. ആർ‌ടി‌ജി‌എസ് സേവനം ഏത് അക്കൗണ്ട് ഉടമയ്ക്കും ഉപയോഗിക്കാൻ‌ കഴിയും.


എപ്പോഴാണ് RTGS ആരംഭിച്ചത്


RTGS സേവനം 2004 മാർച്ച് 26 ന് ആരംഭിച്ചു. നേരത്തെ ഈ സൗകര്യം 4 ബാങ്കുകളിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ. ഇപ്പോൾ 237 ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതുമൂലം പ്രതിദിനം 4.17 ലക്ഷം കോടി രൂപയുടെ ഇടപാട് നടക്കുന്നു. 2020 നവംബറിൽ മാത്രം ആർടിജിഎസിൽ നിന്ന് 57.96 ലക്ഷം കോടി രൂപയുടെ ഇടപാട് നടന്നു.


Also read: Post Office ൽ ഇന്നുമുതൽ പുതിയ നിയമം, മിനിമം ബാലൻസ് ഇല്ലെങ്കിൽ..! 


ഓൺലൈൻ പണ കൈമാറ്റവും ചാർജും


നിങ്ങൾ ഓൺലൈനിൽ പണം കൈമാറുമ്പോൾ നിങ്ങളുടെ മുന്നിൽ മൂന്ന് തരം ഓപ്ഷനുകൾ ഉണ്ട്. RTGS, NEFT, IMPS (Immediate Payment Service) എന്നിവയാണ് ഈ മൂന്ന് ഓപ്ഷനുകൾ.  NEFT ഉം IMPS ഉം  ആദ്യമേതന്നെ സർവീസ് 24x7 ലഭ്യമായിരുന്നു. ഇനി  RTGS ഉം എല്ലായ്പ്പോഴും ലഭ്യമാകും. രണ്ട് ലക്ഷം രൂപ വരെ തുക NEFT വഴി കൈമാറ്റം ചെയ്യപ്പെടുന്നു.  ഇതിന് യാതൊരു നിരക്കും ഈടാക്കില്ല. എന്നാൽ നിങ്ങൾ IMPS വഴിയാണ് പണം കൈമാറ്റം ചെയ്യുന്നതെങ്കിൽ നിങ്ങൾക്ക് ചാർജ്ജ് നൽകേണ്ടി വരും.   ഈ ചാർജ്ജ്  2.5 രൂപ മുതൽ 25 രൂപ വരെ ആകാം. ഇതിലും ഒരു ഇടപാടിൽ നിങ്ങൾക്ക് പരമാവധി 2 ലക്ഷം രൂപ വരെ പണം അയയ്ക്കാം.


2 ലക്ഷത്തിന് മുകളിലുള്ള കൈമാറ്റത്തിന് നിങ്ങൾക്ക് ആർടിജിഎസ് സൗകര്യം ഉപയോഗിക്കാം. 2019 ജൂലൈയിൽ റിസർവ് ബാങ്ക്  NEFT, RTGS എന്നിവയിൽ ചാർജ്ജ് ഈടാക്കുന്നത് ഫീയാക്കി.  അതിനുമുമ്പ് ഇതിന് ചാർജ്ജ് ഉണ്ടായിരുന്നു.