റണ്‍ ഫോര്‍ യൂണിറ്റിക്ക് തുടക്കമായി
അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ അനാവരണച്ചടങ്ങിന് മുന്നോടിയായുള്ള റണ്‍ ഫോര്‍ യൂണിറ്റിക്ക് തുടക്കമായി. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗും, രാജ്യവര്‍ധന്‍ സിംഗ് റാത്തോഡും ചേര്‍ന്നാണ് ഓട്ടം ഫ്‌ളാഗ് ഓഫ് ചെയ്തത്.
സര്‍ദാര്‍ പട്ടേലിന്‍റെ 143 മത്തെ ജന്മവാര്‍ഷിക ദിനത്തോടനുബന്ധിച്ചാണ് പ്രതിമ അനാച്ഛാദനം ചെയ്യുന്നത്. നര്‍മദ നദിയില്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന് അഭിമുഖമായിട്ടാണ് പ്രതിമ സ്ഥിതി ചെയ്യുന്നത്. പ്രതിമ അനാച്ഛാദനച്ചടങ്ങിന് ശേഷം, ഇതിന് സമീപമുള്ള ഐക്യത്തിന്‍റെ മതിലും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
അസ്സമില്‍ കേന്ദ്ര മന്ത്രി ജഗത് പ്രകാശ് നദ്ദയും മുഖ്യമന്ത്രിയും ചേര്‍ന്നാണ് ഓട്ടം ഫ്‌ളാഗ് ഓഫ് ചെയ്തത്
തമിഴ്നാട്ടില്‍ പ്രതിരോധ മന്ത്രി നിര്‍മ്മല സീതരമാനാണ് ഓട്ടം ഫ്‌ളാഗ് ഓഫ് ചെയ്തത്