Rural Bank Recruitment: 43 ബാങ്കുകളിലായി 11000 ഒഴിവുകൾ,ബിരുദക്കാര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷ പൂർണമായും ഒാൺലൈനായാണ് നൽകേണ്ടത്. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക
ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലുള്ള 43 റീജനല്‍ റൂറല്‍ ബാങ്കുകളിലായി 11,000 ത്തിലേറെ ഒഴിവുകളിലിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ പൂർണമായും ഒാൺലൈനായാണ് നൽകേണ്ടത് വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.ibps.in ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ജൂൺ 28വരെയാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി.
അപേക്ഷ ഫീസ്: 850 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങള്‍ക്ക് 175 രൂപ മതിയാകും. ഓഫീസ് അസിസ്റ്റന്റ് (മള്‍ട്ടിപര്‍പ്പസ്) : ഒഴിവുകള്‍ 5884-ബിരുദമാണ് യോഗ്യത. പ്രായപരിധി 18-28 വയസ്സ്. പ്രാദേശിക ഭാഷയില്‍ പ്രാവീണ്യമുണ്ടായിരിക്കണം. കമ്പ്യൂട്ടർ പരിഞ്ജാനം നിർബന്ധം.
ALSO READ: Job Vacancies Latest Update: തൃശ്ശൂരിൽ കോളേജ് ലക്ചറർ, കാസർകോഡ് യൂത്ത് കോ-ഒാർഡിനേറ്റർ ഒഴിവ്
ഓഫിസര്‍ സ്കെയില്‍ വണ്‍ അസി.മാനേജര്‍-ഒഴിവുകള്‍ 4012. യോഗ്യത: ബിരുദം. പ്രാദേശിക ഭാഷയില്‍ പ്രാവീണ്യമുണ്ടാകണം. കമ്പ്യൂട്ടർ പരിഞ്ജാനം നിർബന്ധം പ്രായപരിധി 18-30 വയസ്സ്.
ഓഫിസര്‍ സ്കെയില്‍ II ജനറല്‍ ബാങ്കിങ് ഓഫിസര്‍ (മാനേജര്‍) : ഒഴിവുകള്‍ 914. യോഗ്യത: 50 ശതമാനം മാര്‍ക്കോടെ ബിരുദം. ബാങ്ക്/ധനകാര്യ സ്ഥാപനങ്ങളില്‍ ഓഫിസറായി രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി 21-32 വയസ്സ്.
ALSO READ: Jobs News: സ്ത്രീകൾക്ക് മികച്ച തൊഴിൽ അവസരം, ജോയിൻ ചെയ്യുമ്പോൾ തന്നെ 50000 രൂപ ലഭിക്കും
സ്പെഷലിസ്റ്റ് ഓഫിസേഴ്സ്/മാനേജര്‍ (സ്കെയില്‍ II) വിഭാഗത്തില്‍ മാര്‍ക്കറ്റിങ് ഓഫിസര്‍ 44, ട്രഷറി മാനേജര്‍ 9, നിയമം 28, സി.എ 31, ഐ.ടി 60 എന്നിങ്ങനെയാണ് ഒഴിവുകള്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...