Russia Ukraine: യുക്രൈയിനിൽ ഇന്ത്യൻ വിദ്യാർഥിക്ക് വെടിയേറ്റെന്ന് കേന്ദ്രമന്ത്രി വികെ സിങ്ങ്
കീവിൽ നിന്നും മറ്റൊരു സുരക്ഷിത കേന്ദ്രത്തിലേക്ക് പോകുന്നതിനിടയിലായിരുന്നു സംഭവം
കീവ്: യുക്രൈയിനിൽ ഇന്ത്യൻ വിദ്യാർഥിക്ക് വെടിയേറ്റതായി സ്ഥിരീകരിച്ച് കേന്ദ്ര വ്യോമയാന സഹമന്ത്രി വികെ സിങ്ങ്. ഒാപ്പറേഷൻ ഗംഗയുടെ ഭാഗമായി ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിക്കുന്നതിൻറെ ഭാഗമായാണ് സംഭവം. എന്നാൽ ആർക്കാണ് വെടിയേറ്റതെന്നോ എന്താണ് സംഭവിച്ചതെന്നോ സംബന്ധിച്ച് ഇപ്പോഴും കൂടുതൽ വിവരങ്ങൾ വ്യക്തമായിട്ടില്ല.
കീവിൽ നിന്നും മറ്റൊരു സുരക്ഷിത കേന്ദ്രത്തിലേക്ക് പോകുന്നതിനിടയിലായിരുന്നു സംഭവം. അതിനിടയിൽ പരമാവധി പേരെ ഒഴിപ്പിക്കാനാണ് ശ്രമം എന്നും വികെ സിങ്ങ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
ഹാർകീവ് നഗരത്തിൽ റഷ്യ നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു വിദ്യാർഥി നേരത്തെ മരിച്ചിരുന്നു. ഹാർകീവ് നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ അവസാന വർഷ വിദ്യാർഥി നവീനായിരുന്നു മരിച്ചത്.
അതിനിടയിൽ യുക്രൈയിനിലെ എനര്‍ഗൊദാര്‍ (Enerhaodar) ആണ നിലയത്തിന് നേര റഷ്യൻ ആക്രമണം ഉണ്ടായെന്ന് യുക്രൈയിൻ സ്ഥിരീകരിച്ചിട്ടുണ്ട്. ആണവ നിലയം തകർന്നാൽ ചെര്‍ണോബിനേക്കാൾ വലിയ ദുരന്തമുണ്ടാകുമെന്നും ഉക്രൈയിൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...