Russia-Ukraine War: യുക്രൈനിൽ നിന്നുള്ള ആദ്യ സംഘം മുംബൈയിലെത്തി, സംഘത്തിൽ മുപ്പതോളം മലയാളികളും
കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ഇവരെ സ്വാഗതം ചെയ്തു. 219 യാത്രക്കാരാണ് ആദ്യ സംഘത്തിലുണ്ടായിരുന്നത്.
യുക്രൈനിലെ ഭീതി നിറഞ്ഞ സാഹചര്യങ്ങളിൽ നിന്ന് റൊമേനിയ വഴി നാട്ടിലേക്ക് മടങ്ങി ആദ്യ സംഘം മുംബൈ വിമാനത്താവളത്തിൽ എത്തി. കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ഇവരെ സ്വാഗതം ചെയ്തു. 219 യാത്രക്കാരാണ് ആദ്യ സംഘത്തിലുണ്ടായിരുന്നത്. റൊമാനിയൻ തലസ്ഥാനമായ ബുക്കാറെസ്റ്റിൽ നിന്ന് ഇന്ന് ഉച്ചയോടെയാണ് വിമാനം പുറപ്പെട്ടത്. മുപ്പതോളം മലയാളികൾ വിമാനത്തിലുണ്ടായിരുന്നു. അടുത്ത സംഘം നാളെ പുലര്‍ച്ചയോടെ ഡൽഹിയിലെത്തും.
ഇന്ത്യൻ സമയം രാവിലെ 9.30 ഓടെയാണ് ആദ്യസംഘം റൊമേനിയ ബുക്കാറെസ്റ്റിലെ വിമാനത്താവളത്തിൽ എത്തിയത്. ഭക്ഷണവും വെള്ളവും ഇന്ത്യന്‍ എംബസി അധികൃതർ നല്‍കി. റൊമാനിയൻ അംബാസഡർ രാഹുൽ ശ്രീവാസ്തവ ആദ്യ സംഘത്തെ യാത്രയാക്കി.
Also Read: Russia-Ukraine War: ഇന്ത്യയുടെ പിന്തുണ തേടി യുക്രൈൻ, മോദിയോട് സംസാരിച്ചുവെന്ന് സെലൻസ്കി
പതിനേഴ് മലയാളികളാണ് രണ്ടാമത്തെ സംഘത്തിലുള്ളത്. ഇവർക്കുള്ള താമസം കേരളഹൗസിൽ ഒരുക്കിയിട്ടുണ്ട്. മലയാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നാട്ടിലേക്ക് സൗജന്യയാത്ര ഏര്‍പ്പടുത്തും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...