Russia Ukraine War : രക്ഷദൗത്യത്തിൽ പങ്കെടുക്കാൻ വ്യോമസേനയ്ക്ക് പ്രധാനമന്ത്രിയുടെ നിർദേശം; ദൗത്യത്തിനായി C-17 വിമാനം സജ്ജമാക്കി IAF
Operation Ganga നാളെ ചൊവ്വാഴ്ച മുതൽ യുക്രൈൻ രക്ഷദൗത്യത്തിന് വ്യോമസേനയും പങ്കെടുക്കമെന്നാണ് റിപ്പോർട്ട്.
ന്യൂ ഡൽഹി : യുക്രൈനിൽ കുടങ്ങിയ ഇന്ത്യൻ വിദ്യാർഥികളെ രക്ഷപ്പെടുത്തുന്നതിനായിട്ടുള്ള ദൗത്യത്തിൽ പങ്കുചേരാൻ ഇന്ത്യൻ എയർ ഫോഴ്സിന് നിർദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദൗത്യത്തിനായി വ്യോമസേനയുടെ സി-17 എയർക്രാഫ്റ്റ് വിമാനങ്ങൾ ഉപയോഗപ്പെടുത്തി ഒഴിപ്പിക്കൽ വേഗത്തിലാക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. നാളെ ചൊവ്വാഴ്ച മുതൽ യുക്രൈൻ രക്ഷദൗത്യത്തിന് വ്യോമസേനയും പങ്കെടുക്കമെന്നാണ് റിപ്പോർട്ട്.
വ്യോമസേനയും കൂടി ദൗത്യത്തിൽ പങ്കുചേരുമ്പോൾ നിലവിലുള്ള രക്ഷദൗത്യത്തിന് വേഗതയിലാകുമെന്നും ഒട്ടും സമയം കളയാതെ യുക്രൈനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരികെ നാട്ടിലേക്കെത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഐഎഎഫുമായി ബന്ധപ്പെട്ട് വൃത്തം എൻഡിടിവിയോട് പറഞ്ഞത്.
ALSO READ : Russia-Ukraine War Live: ഇന്ത്യക്കാർ കീവ് ഇന്നു തന്നെ വിടണമെന്ന് എംബസി; ഒഴിപ്പിക്കലിന് വ്യോമസേനയുമെത്തുന്നു
നിലവിൽ സ്വകാര്യം വിമാന സർവീസുകളുടെ സഹയാത്തോടെ യുക്രൈൻ അതിർത്തി രാജ്യങ്ങളായ റൊമേനിയ, ഹംഗറി എന്നിവടങ്ങളിലെത്തിച്ചാണ് രക്ഷപ്രവർത്തനം പുരോഗമിക്കുന്നത്. റഷ്യ സൈനിക നടപടി ആരംഭിച്ചതോടെ യുക്രൈനിയിൻ വ്യോമപാത ഫെബ്രുവരി 24 മുതൽ അടച്ചിടുകയായിരുന്നു.
നേരത്തെ രക്ഷപ്രവർത്തനത്തിന്റെ ഏകപോനത്തിനായി നാല് കേന്ദ്രമന്ത്രിമാർ യുക്രൈൻ അതിർത്തികളിലേക്ക് പുറപ്പെട്ടു. ഹർദീപ് സിങ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, വി.കെ സിങ്, കിരൺ റിജുജു എന്നീ മന്ത്രിമാർക്കാണ് ചുമതല ഏർപ്പെടുത്തിയിരിക്കുന്നത്. റൊമേനിയ-മാൾഡോവ, പോളണ്ട്, സ്ലോവാക് റിപ്പബ്ലിക്ക് എന്നീ യുക്രൈനിയൻ അതിർത്തി രാജ്യങ്ങളിലേക്കാണ് മന്ത്രിമാർ പുറപ്പെട്ടിരിക്കുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.