Russia Ukraine War : യുക്രൈനിലെ ഇന്ത്യൻ എംബസി പോളണ്ടിലേക്ക് മാറ്റി
Indian Embassy in Ukraine കീവിന്റെ നിയന്ത്രണം പിടിച്ചടക്കാനുള്ള ശ്രമങ്ങൾ റഷ്യ ഊർജിതമാക്കിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഇന്ത്യ ഇക്കാര്യം അറിയിച്ചത്.
ന്യൂ ഡൽഹി: റഷ്യൻ അധിനിവേശത്തെ തുടർന്ന് സുരക്ഷാ സ്ഥിതി വഷളായ യുക്രൈനിലെ ഇന്ത്യൻ എംബസി താൽക്കാലികമായി അയൽരാജ്യമായ പോളണ്ടിലേക്ക് മാറ്റി. കീവിന്റെ നിയന്ത്രണം പിടിച്ചടക്കാനുള്ള ശ്രമങ്ങൾ റഷ്യ ഊർജിതമാക്കിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഇന്ത്യ ഇക്കാര്യം അറിയിച്ചത്.
റഷ്യയുടെ പടിഞ്ഞാറൻ മേഖലയിൽ കൂടുതൽ ആക്രമണത്തിന് സാധ്യതയാണ് നിലനിൽക്കുന്നത്. കീവ് പിടിച്ചെടുക്കാനുള്ള റഷ്യയുടെ ശ്രമത്തെ ചെറുക്കാൻ നാറ്റോയുടെ പരിശീലനും ലഭിച്ച സൈനികരും യുക്രൈൻ സൈനികരോടൊപ്പം നിലയുറപ്പിച്ചിട്ടുണ്ട്.
യുക്രൈയ്നിലെ സുരക്ഷാ സ്ഥിതിഗതികൾ അതിവേഗം വഷളായിക്കൊണ്ടിരിക്കുകയാണ്. ഈ മേഖലയിൽ ഓപ്പറേഷൻ ഗംഗയിലൂടെ ഇന്ത്യാക്കാരെ ഒഴിപ്പിക്കാൻ ഏറെക്കുറെ സാധിച്ചു.
അതേസമയം സംഘർഷഭൂമിയിലെ എംബസി പ്രവർത്തനം കൂടുതൽ ഗുരുതരമാകുമെന്ന വിലയിരുത്തലിലാണ് അയൽ രാജ്യമായ പോളണ്ടിലേക്ക് എംബസി മാറ്റാൻ കേന്ദ്രസർക്കാർ പൊടുന്നനെ തീരുമാനിച്ചത്.
ALSO READ : Russian-Ukraine War:ചർച്ചക്ക് തയ്യാറെന്ന് യുക്രൈൻ പ്രസിഡൻറ്, മരിയുപോളിന്റെ കിഴക്കൻ മേഖല റഷ്യ പിടിച്ചെടുത്തു
ഇന്ത്യയുടെ സുരക്ഷാ തയ്യാറെടുപ്പുകളും യുക്രൈനിലെ നിലവിലെ സംഘർഷവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് വിലയിരുത്തിയിരുന്നു. അതിന് ശേഷമാണ് എംബസി താൽക്കാലികമായി മാറ്റാനുള്ള തീരുമാനം കേന്ദ്രസർക്കാർ അറിയിച്ചത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.