Russia Ukraine War: യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ യാത്രാ ചെലവ് സർക്കാർ വഹിക്കും
ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാൻ നാളെ മുതൽ അയൽ രാജ്യങ്ങളിലേക്ക് വിമാനങ്ങൾ അയക്കുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. ആദ്യഘട്ടമായി റൊമാനിയയിലേക്കും ഹംഗറിയിലേക്കും വിമാനങ്ങൾ അയച്ച് പൗരന്മാരെ തിരികെയെത്തിക്കാനാണ് സർക്കാർ ശ്രമം.
യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ തിരികെയെത്തിക്കാൻ കേന്ദ്ര സർക്കാർ എല്ലാ ശ്രമങ്ങളും നടത്തി വരികയാണ്. ഇവരുടെ എല്ലാ യാത്രാ ചെലവുകളും കേന്ദ്രം വഹിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാൻ നാളെ മുതൽ അയൽ രാജ്യങ്ങളിലേക്ക് വിമാനങ്ങൾ അയക്കുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. ആദ്യഘട്ടമായി റൊമാനിയയിലേക്കും ഹംഗറിയിലേക്കും വിമാനങ്ങൾ അയച്ച് പൗരന്മാരെ തിരികെയെത്തിക്കാനാണ് സർക്കാർ ശ്രമം.
പാസ്‌പോർട്ട്, പണം, കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് എന്നിവ കയ്യിൽ കരുതണമെന്നാണ് യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാർക്ക് സർക്കാർ നൽകുന്ന നിർദേശം. ഇന്ത്യൻ ദേശീയ പതാകയുടെ പ്രിന്റൗട്ട് എടുത്ത് യാത്ര ചെയ്യുമ്പോൾ വാഹനങ്ങളുടെയും ബസുകളിലും ഒട്ടിക്കാനും ആവശ്യപ്പെട്ടു.
റൊമാനിയയിൽ നിന്നും ഹംഗറിയിൽ നിന്നും രക്ഷാദൗത്യത്തിനുള്ള വഴികൾ നോക്കുകയാണ് കേന്ദ്ര സർക്കാരും ഇന്ത്യൻ എംബസിയും. നിലവിൽ, ഉസ്‌ഹോറോഡിന് സമീപമുള്ള CHOP-ZAHONY ഹംഗേറിയൻ അതിർത്തിയിലും, Chernivtsi ന് സമീപമുള്ള PORUBNE-SIRET റൊമാനിയൻ ബോർഡറിലും ടീമുകൾ നിലയുറപ്പിച്ചിട്ടുണ്ട്.
യുക്രൈനിൽ കുടുങ്ങിയ തമിഴ്നാട് സ്വദേശികളുടെ യാത്രാ ചെലവ് വഹിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...