യുക്രൈനിൽ നിന്നും നാട്ടിലെത്തിയ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാകില്ല: കേന്ദ്ര സർക്കാർ
Russia Ukraine War: യുക്രൈനിൽ നിന്നും നാട്ടിലെത്തിയ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
ന്യൂഡൽഹി: Russia Ukraine War: യുക്രൈനിൽ നിന്നും നാട്ടിലെത്തിയ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. വിദ്യാർത്ഥികൾക്ക് മെഡിക്കൽ കോളേജുകളിൽ പഠനം അനുവദിച്ച പശ്ചിമ ബംഗാളിൻറെ നീക്കത്തെ കേന്ദ്രം തടഞ്ഞു.
മെഡിക്കൽ കൗൺസിൽ ചട്ടം അനുസരിച്ച് വിദേശത്ത് പഠനം നടത്തുന്നവര്‍ക്ക് ഇന്ത്യയിൽ തുടര്‍ പഠനം അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. റഷ്യ-യുക്രൈൻ യുദ്ധം രൂക്ഷമായ സമയത്ത് മലയാളികളടക്കമുള്ള ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. ഇവരിൽ കൂടുതലും മെഡിക്കൽ-ദന്തൽ വിദ്യാര്‍ത്ഥികളാണ്.
Also Read: യുദ്ധം ഒന്നിനും പരിഹാരമല്ല; യുക്രൈനിൽ സ്ഥിതി വഷളാകുന്നു; ആശങ്ക അറിയിച്ച് ഇന്ത്യ
ഈ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും തങ്ങളുടെ തുടർപഠനത്തിനായി സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇവർ രാജ്യത്തെവിടെയും പഠിക്കാൻ തയ്യാറാണെന്നും തുടർ പഠനത്തിന് നിയമ ഭേദഗതിയുൾപ്പെടെയുള്ളവ പരിഗണിക്കണമെന്നും ഉന്നയിച്ചിരുന്നു. വിദ്യാര്‍ത്ഥികളിൽ ഭൂരിഭാഗം പേരും ലക്ഷങ്ങൾ വായ്പയെടുത്താണ് മെഡിക്കൽ പഠനത്തിനായി പോയത്.
അതുകൊണ്ടുതന്നെ യുദ്ധഭൂമിയിലേക്ക് ഇനി മടങ്ങാൻ സാഹചര്യമില്ലെന്നും രാജ്യത്തെ കോളേജുകളിൽ പഠിക്കാൻ അവസരം നൽകണമെന്നുമാണ് വിദ്യാർത്ഥികളുടെ ആവശ്യം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...