യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള രക്ഷാദൗത്യം ഓപ്പറേഷൻ ഗംഗ വഴി 12000 ത്തിലധികം പേരെ ഇതിനോടകം തിരികെയെത്തിച്ചു. കഴിഞ്ഞ 24 മണിക്കൂറുകൾക്ക് ഉള്ളിൽ മാത്രം 629 പേരെയാണ് ഇന്ത്യയിൽ തിരികെയെത്തിച്ചത്. കൂടാതെ തിരികെയെത്തിയ മലയാളികളെ കേരളത്തിലേക്ക് എത്തിക്കാൻ മൂന്ന് പ്രത്യേക വിമാന സർവീസുകളും ഒരുക്കിയിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

കേന്ദ്ര സർക്കാർ പുറത്ത് വിടുന്ന കണക്കുകൾ അനുസരിച്ച് നിലവിൽ രണ്ടായിരത്തിലേറെ ഇന്ത്യക്കാർ യുക്രൈനിൽ കുടുങ്ങി കിടപ്പുണ്ട്. സുമിയില്‍ 700 പേരും, കാര്‍കീവില്‍ മുന്നൂറും, സോച്ചിനിൽ ആയിരം  പേരും  കുടുങ്ങി കിടക്കുന്നുണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിനിടയിൽ യുക്രൈനിൽ നിന്ന് അതിർത്തികളിൽ എത്താൻ പ്രേത്യേക ട്രെയിനുകൾ അനുവദിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതിന് നടപടികൾ ആയിട്ടില്ല.


ALSO READ: ഇന്ത്യൻ പൗരന്മാരെ യുക്രൈൻ ബന്ദികളാക്കുന്നു, ആരോപണവുമായി വീണ്ടും റഷ്യ


അതേസമയം 10 ദിവസത്തിൽ റഷ്യ താൽക്കാലിക വെടി നിർത്തൽ പ്രഖ്യാപിച്ചു. രക്ഷാ പ്രവർത്തനത്തിനായാണ് പുതിയ വെടി നിർത്തൽ തീരുമാനം. മരിയോപോൾ,വോൾനോവാഹ എന്നിവിടങ്ങൾ വഴിയായിരിക്കും രക്ഷാ പ്രവർത്തനം. അതേസമയം ഇരു രാജ്യങ്ങളുടെയും പുതിയ നയം പ്രതീക്ഷ നൽകുന്നതാണെന്നാണ്  വിലയിരുത്തപ്പെടുന്നത്.നിലവിലെ  റിപ്പോർട്ടുകൾ പ്രകാരം  പ്രാദേശിക സമയം 10 മുതലാണ്  വെടി നിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്. മരിയോപോൾ,വോൾഡോക്വോ എന്നീ നഗരങ്ങളിലായിരിക്കും പ്രഖ്യാപനം.അതേസമയം റഷ്യക്കെതിരെ ലോക രാജ്യങ്ങൾ കർശനമായ ഉപരോധമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.


ഇന്ത്യക്കാരെ യുക്രൈൻ ബന്ദികളാക്കിയെന്ന ആരോപണവുമായി വീണ്ടും റഷ്യ രംഗത്തെത്തിയിരുന്നു. സുമിയിലും ഖാർകിവിലുമായി മൂവായിരത്തിലധികം ഇന്ത്യൻ പൗരന്മാരെ യുക്രൈൻ ബന്ദികളാക്കുകയാണെന്നാണ് റഷ്യയുടെ ആരോപണം. യുഎൻ രക്ഷാസമിതിയിലാണ് റഷ്യ ഇക്കാര്യം അറിയിച്ചത്. വിദേശികളുടെ ഒഴിപ്പിക്കലിന് ആവശ്യമായതെല്ലാം തങ്ങൾ ചെയ്യുന്നുണ്ടെന്നും റഷ്യ പറഞ്ഞു.


 ഇന്ത്യയിൽ നിന്നുള്ളവരെ മാത്രമല്ല മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരെയും യുക്രൈൻ ബന്ദികളാക്കി വച്ചിരിക്കുകയാണെന്ന് റഷ്യ ആരോപിക്കുന്നു. യുക്രൈൻ തടവിലാക്കിയ വിദേശ പൗരന്മാരുടെ എണ്ണം - ഖാർകിവിൽ ഇന്ത്യയിലെ 3,189 പൗരന്മാരും വിയറ്റ്നാമിലെ 2,700 പൗരന്മാരും ചൈനയിലെ 202 പൗരന്മാരും ഉൾപ്പെടുന്നു. സുമിയിൽ 576 ഇന്ത്യൻ പൗരന്മാരും 101 ഘാന പൗരന്മാരും 121 ചൈനീസ് പൗരന്മാരും ഉൾപ്പെടുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.