`റഷ്യ-യുക്രൈൻ പ്രശ്നം`;ഇന്ത്യയുടെ നിലപാടിൽ മാറ്റമില്ലെന്ന് എസ് ജയശങ്കർ
യു എന്നിൽ ഉന്നയിച്ച വിഷയത്തെ കുറിച്ച് ഇന്ത്യയുടെ നിലപാട് എന്താണെന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ഡൽഹി:റഷ്യ-യുക്രെയ്ൻ പ്രശ്നത്തിൽ ഇന്ത്യയ്ക്ക് ഒറ്റ നിലപാടെ ഉള്ളൂവെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ.റഷ്യ-യുക്രൈൻ പ്രശ്നം ഉടൻ അവസാനിപ്പിക്കണമെന്ന് നിലപാടിൽ തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നും ജയശങ്കർ വ്യക്തമാക്കി.യു എന്നിൽ ഉന്നയിച്ച വിഷയത്തെ കുറിച്ച് ഇന്ത്യയുടെ നിലപാട് എന്താണെന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനുമായുള്ള കൂടിക്കാഴ്ചയിൽ അറിയിച്ചിരുന്നു.
ഇരു രാജ്യങ്ങളും തമ്മിൽ യുദ്ധം അവസാനിപ്പിച്ച് പരസ്പര സഹകരണത്തോടെ മുന്നോട്ട് പോകണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രി കൂടിക്കാഴ്ചയിൽ വ്യക്തമാക്കിയിരുന്നു.ഇത് യുദ്ധത്തിനുള്ള സമയമല്ലെന്നാണ് പുടിനുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി പറഞ്ഞത് .ലോകത്താകമാനം നിലനിൽക്കുന്ന ആഹാരം, ഊർജ്ജം തുടങ്ങിയ മേഖലകളിലെ പ്രതിസന്ധി പരിഹരിക്കാനുള്ള വഴികൾ കണ്ടെത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...