ന്യൂഡല്‍ഹി: സിബിഐ ഡയറക്​ടര്‍ സ്ഥാനത്തുനിന്നും താരം താഴ്ത്തി ഫയര്‍സര്‍വിസ്​ ഡയറക്​ടര്‍ ജനറലായി നിയമിക്കപ്പെട്ട അലോക്​ വര്‍മ്മ സ്ഥാനം ഏറ്റെടുക്കാതെ സര്‍വിസില്‍നിന്ന്​ രാജിവെച്ചൊഴിഞ്ഞതിനു പിന്നാലെ  കേന്ദ്ര സര്‍ക്കാര്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഫയര്‍ സര്‍വിസില്‍ ചുമതലയേറ്റെടുത്തില്ലെങ്കില്‍ യമ നടപടി നേരിടേണ്ടി വരു​മെന്ന ആഭ്യന്തര മന്ത്രാലയത്തി​​ന്‍റെ  മുന്നറിയിപ്പ്​ അലോക്​ വര്‍മ്മ തള്ളിയിരുന്നു. ഇതേത്തുടര്‍ന്ന്​ സര്‍വിസ്​ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി അലോക് വര്‍മ്മയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്​ നല്‍കുമെന്ന്​ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.


''അദ്ദേഹത്തെ ഫയര്‍ സര്‍വിസ്​ ഡി.ജി ആയിട്ട്​ നിയമിച്ചിട്ടും അദ്ദേഹം ചുമതലയേറ്റെടുത്തില്ല. ജനുവരി 31വരെ സര്‍വിസ്​ ഉള്ള അദ്ദേഹം നിയമന ഉത്തരവ്​ അനുസരിക്കാത്തത്​ സര്‍വിസ്​ ചട്ടങ്ങള്‍ക്ക്​ വിരുദ്ധമായതിനാല്‍ നടപടിയെടുക്കേണ്ടി വരും'' - ആഭ്യന്തര മന്ത്രലായ ഉദ്യോഗസ്​ഥന്‍ പറഞ്ഞു. പുതിയ ചുമതല ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട്​ കഴിഞ്ഞ ദിവസം അലോക്​ വര്‍മക്ക്​ മ​ന്ത്രാലയത്തിന്‍റെ നോട്ടീസ്​ ലഭിച്ചിരുന്നു.


ജനുവരി 31വരെ സര്‍വിസ്​ ഉള്ള വര്‍മ്മ നോട്ടീസ് ലഭിച്ചതിനാല്‍ ഒരുദിവസത്തേക്ക്​ ചുമതലയേല്‍ക്കാന്‍ എത്തുമെന്ന പ്രതീക്ഷയില്‍ ഫയര്‍ സര്‍വിസ്​ ഡി.ജി ഓഫീസ് ജീവനക്കാര്‍ ഇന്ന്​ വെകീട്ട്​ അഞ്ചുവരെ കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. 


അതേസമയം, അച്ചടക്ക നടപടി പൂര്‍ത്തിയാകും വരെ അലോക് വര്‍മ്മയുടെ എല്ലാ ആനുകൂല്യങ്ങളും തടഞ്ഞിരിക്കുകയാണ്. അന്വേഷണം അവസാനിക്കുന്നതുവരെ അലോക് വര്‍മ്മയുടെ രാജി സ്വീകരിക്കില്ല എന്നും ഒരു മുതിര്‍ന്ന കേന്ദ്ര മന്ത്രി പറഞ്ഞതായി ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.