വയനാട്ടിൽ നിരവധി പേരുടെ ഇടയാക്കിയ ദുരന്തത്തിൽ അനുശോചിച്ച് സദ്ഗുരു. വയനാടിന്റെ അവസ്ഥ ഏറെ വേദനാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. വയനാടിന്റ പ്രകൃതി സൗന്ദര്യം തിരിച്ചു കൊണ്ടുവരാനും ദുരന്തത്തെ അതിജീവിക്കാനും എല്ലാവരും കേരളത്തോടൊപ്പം നിൽക്കേണ്ട സമയമാണിതെന്ന് സദ്​ഗുരു പറഞ്ഞു. രക്ഷാപ്രവർത്തകർക്ക് ആശീർവാദങ്ങളും നൽകി സദ്​ഗുരു. 


COMMERCIAL BREAK
SCROLL TO CONTINUE READING

സദ്​ഗുരുവിന്റെ വാക്കുകൾ ഇങ്ങനെ:


'ഏറെ ജീവനുകൾ പൊലിഞ്ഞ വയനാടിന്റെ അവസ്ഥ ഏറെ വേദനാജനകമാണ്. അനുശോചനങ്ങൾ അറിയിക്കുന്നു. വയനാടിന്റ പ്രകൃതി സൗന്ദര്യം തിരിച്ചു കൊണ്ടുവരാനും മഴക്കെടുതിയെ അതിജീവിക്കുവാനും നമ്മൾ എല്ലാവരും കേരളത്തോടൊപ്പം നിൽക്കേണ്ട സമയം വന്നു ചേർന്നിരിക്കുന്നു. ദുരന്തമുഖത്ത് അഹോരാത്രം പ്രയത്നിക്കുന്ന എല്ലാ രക്ഷാപ്രവർത്തകർക്കും ദുരിതാശ്വാസ ദൗത്യ സംഘത്തിനും എന്റെ ആശീർവാദങ്ങൾ'.


വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം വർധിക്കുകയാണ്. മരണസംഖ്യ 250ന് മുകളിലാണ്. 200ൽ അധികം പേരെ കുറിച്ച് ഇപ്പോഴും വിവരമില്ല. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. പാറക്കല്ലുകളും ചെളിയും നിറഞ്ഞ വീടുകളിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. 


Also Read: Cyber Police: ദുരിതാശ്വാസ നിധിയിലേക്ക് സഹായം; മുഖ്യമന്ത്രിയുടെ പോസ്റ്റിനെതിരായ പ്രചാരണത്തിൽ കേസ്


അതേസമയം ബെയ്ലി പാലത്തിന്റെ നിർമാണം അവസാനഘട്ടത്തിലായിട്ടുണ്ട്. മുണ്ടക്കൈയിൽ നിന്നും ചാലിയാറിൽ നിന്നുമായി ഇന്നലെ കണ്ടെത്തിയത് 98 മൃതദേഹങ്ങളാണ്. 75 മൃതദേഹങ്ങള്‍ നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകിയിട്ടുണ്ട്. 


തിരച്ചിലിനായി കരസേനയും നാവിക സേനയും കോസ്റ്റ് ഗാര്‍ഡും എത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്ത മൃതദേഹങ്ങളില്‍ പലതും തിരിച്ചറിയാന്‍ പറ്റാത്ത നിലയിലാണെന്നാണ് റിപ്പോർട്ട്. ഇതുവരെ നൂറോളം പേരെ മാത്രമാണ് തിരിച്ചറിയാന്‍ കഴിഞ്ഞിരിക്കുന്നത്. ചാലിയാറില്‍ നിന്ന് 127 മൃതദേഹങ്ങൾ ഇന്നലെ ലഭിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ നിരവധി പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളതെന്നാണ് വിവരം. 82 ദുരിതാശ്വാസ ക്യാമ്പുകളില്‍ 8304 പേരുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.