കൊച്ചി:മാലിദ്വീപിലെ പ്രവാസികളായ ഇന്ത്യക്കാര്‍ ഇനി രാജ്യത്തിന്‍റെ കരുതലില്‍,
പ്രവാസികളുമായി ഐഎന്‍എസ് ജലാശ്വ കൊച്ചി തീരത്ത് എത്തി,കപ്പലിലുള്ള 698 യാത്രക്കാരില്‍ 
440 പേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്,


COMMERCIAL BREAK
SCROLL TO CONTINUE READING

കൊച്ചി തീരത്ത് ജലാശ്വയെ നാവികസേനയുടെ ഹെലികോപ്റ്ററിന്റെയും പൈലറ്റ് ബോട്ടുകളുടെയും അകമ്പടിയിലാണ് 
തുറമുഖത്തേക്ക് എത്തിച്ചത്.



വെള്ളിയാഴ്ച രാത്രിയാണ് ജലാശ്വ മാലെദ്വീപില്‍ നിന്നും തിരിച്ചത്.നാവികസേന രണ്ട് കപ്പലുകളെയാണ് പ്രവാസികളെ 
തിരികെഎത്തിക്കുന്നതിനായി അയച്ചത്,രണ്ടാമത്തെ കപ്പല്‍ ഐഎന്‍എസ് മഗര്‍ അടുത്ത ദിവസം ദ്വീപില്‍ എത്തും.


തമിഴ്നാട്,മഹാരാഷ്ട്ര,ഝാര്‍ഖണ്ഡ്,കര്‍ണാടകം തുടങ്ങിയ സംസ്ഥനങ്ങളില്‍ നിന്നുള്ളവരും ജലശ്വയിലുണ്ട്.



 


ഇവര്‍ക്കായുള്ള എല്ലാ സുരക്ഷാ പരിശോധനകളും കൊച്ചി തുറമുഖത്ത് ഒരുക്കിയിട്ടുണ്ട്,കപ്പലില്‍ എത്തിയ മറ്റ് സംസ്ഥനങ്ങളില്‍ നിന്നുള്ളവരെയും 
കൊച്ചിയില്‍ തന്നെയാകും നിരീക്ഷണത്തില്‍ വെയ്ക്കുക,കേരളത്തില്‍ ഉള്ളവര്‍ക്ക് അതാത് ജില്ലകളില്‍ നിരീക്ഷണ സംവിധാനം ഒരുക്കിയിട്ടുണ്ട്.