മയക്കുമരുന്ന് മാഫിയയുമായി ബന്ധം: ചലച്ചിത്ര താരം രാഗിണി അറസ്റ്റില്‍
ഇവര്‍ക്ക് പുറമേ, കന്നഡ സിനിമാ മേഖലയിലെ 12 ഓളം പ്രമുഖര്‍ക്ക് കൂടി ക്രൈം ബ്രാഞ്ച് നോട്ടീസയച്ചേക്കും എന്നാണ് സൂചന.
ബംഗളൂരൂ: ലഹരിമരുന്ന് മാഫിയയുമായി ബന്ധപ്പെട്ട കേസില്‍ നടി രാഗിണി ദ്വിവേദിയെ ബംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. യെലഹങ്കയിലെ വസതിയില്‍ നടത്തിയ റെയ്ഡിന് ശേഷം കസ്റ്റഡിയിലെടുത്ത താരത്തിന്‍റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മലയാള ചലച്ചിത്രം കാണ്ഡഹാറിലെ നായികയായിരുന്നു രാഗിണി.
മയക്കുമരുന്ന് റാക്കറ്റുമായി ചിരഞ്ജീവി സാര്‍ജയ്ക്ക് ബന്ധം? പൊട്ടിതെറിച്ച് കിച്ച സുദീപ്
പല പാര്‍ട്ടികളും പങ്കെടുത്തിട്ടുള്ള ഇവര്‍ ലഹരിമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട് എന്നാണ് അന്വേഷണ സംഘം പറയുന്നത്. ലഹരിമരുന്ന് മാഫിയയുമായി അടുത്ത ബന്ധമുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്ന് രാഗിണിയുടെ സുഹൃത്ത് രവി ശങ്കറിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.
ലഹരിമരുന്ന് വേട്ടയില്‍ ഞെട്ടി കന്നഡ ചലച്ചിത്ര മേഖല.. പിടിയിലായത് ടെലിവിഷന്‍ താരം
രവി ശങ്കറിനെ കൂടാതെ സഞ്ജനയുടെ സുഹൃത്ത് രാഹുലും ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്ക് പുറമേ, കന്നഡ സിനിമാ മേഖലയിലെ 12 ഓളം പ്രമുഖര്‍ക്ക് കൂടി ക്രൈം ബ്രാഞ്ച് നോട്ടീസയച്ചേക്കും എന്നാണ് സൂചന.
സ്വർണ്ണക്കടത്ത് കേസിലെ പ്രതി റമീസിന് ലഹരി മരുന്ന് കേസിലും ബന്ധം..!
അതിനിടെ കേസില്‍ മലയാളി ബന്ധം കൂടുന്നു. NCB സംഘം അറസ്റ്റ് ചെയ്ത നടി അനിഘയും അനൂപും കണ്ണൂര്‍ സ്വദേശി ജിംറീന്‍ അഷിയുടെ പേര് കൂടി വെളിപ്പെടുത്തി. ജിംറീന്‍ വഴിയാന്‍ സിനിമാ മേഖലയിലേക്ക് മയക്കുമരുന്നെത്തിക്കാന്‍ അനിഘയെ പരിചയപ്പെട്ടതെന്നാണ് അനൂപിന്‍റെ മൊഴി. ജിംറീനാണ് അനൂപിനെ പരിചയപ്പെടുത്തിയതെന്നു അനിഘയും മൊഴി നല്‍കിയിരുന്നു.