Sandeshkhali Incident: ബിജെപി പ്രതിനിധി സംഘത്തെ സന്ദേശ്ഖാലി സന്ദർശിക്കുന്നതിൽ നിന്ന് വിലക്കി TMC സര്‍ക്കാര്‍
Sandeshkhali Incident: പ്രാദേശിക തൃണമൂൽ നേതാക്കളുടെ അതിക്രമങ്ങൾക്കെതിരെ ഗ്രാമവാസികൾ പ്രതിഷേധിക്കുന്ന സന്ദേശ്ഖാലി സന്ദർശിക്കാനെത്തിയ രണ്ട് കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള ബിജെപി എംപിമാരുടെ സംഘത്തെയാണ് പോലീസ് തടഞ്ഞത്.
Kolkatta: ബിജെപി നേതാക്കളുടെ പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ സന്ദേശ്ഖാലി ബ്ലോക്കിലേക്കുള്ള യാത്ര തടഞ്ഞ് സംസ്ഥാന സര്‍ക്കാര്‍. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദയുടെ നേതൃത്വത്തിലുള്ള ആറംഗ പ്രതിനിധി സംഘത്തെയാണ് CrPC സെക്ഷൻ 144 പ്രകാരമുള്ള നിരോധന ഉത്തരവുകൾ ചൂണ്ടിക്കാട്ടി പശ്ചിമ ബംഗാള്‍ പോലീസ് തടഞ്ഞത്.
Also Read: Manipur Violence: മണിപ്പൂര്‍ വീണ്ടും പുകയുന്നു, അഞ്ച് ദിവസത്തേക്ക് ഇന്‍റർനെറ്റ് നിരോധിച്ചു
പ്രാദേശിക തൃണമൂൽ നേതാക്കളുടെ അതിക്രമങ്ങൾക്കെതിരെ ഗ്രാമവാസികൾ പ്രതിഷേധിക്കുന്ന പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലി സന്ദർശിക്കാനെത്തിയ രണ്ട് കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള ബിജെപി എംപിമാരുടെ സംഘത്തെയാണ് പോലീസ് തടഞ്ഞത്.
TMC സര്‍ക്കാരിന്‍റെ നീക്കത്ത രൂക്ഷമായി വിമര്‍ശിച്ച ബിജെപി നേതാക്കള്‍ സംസ്ഥാനത്ത് മമതാ ബാനർജിയുടെ സ്വേച്ഛാധിപത്യമാണ് നടക്കുന്നത് എന്നാക്ഷേപിച്ചു. മമത ബാനർജി സർക്കാർ കുറ്റവാളികളെ സംരക്ഷിക്കുകയാണെന്നും ഇരകളുടെ ശബ്ദം അടിച്ചമർത്തുകയാണെന്നും ആരോപിച്ച് ബിജെപി നേതാക്കൾ കുത്തിയിരിപ്പ് സമരം നടത്തി.
സംഘം ഇവിടെ ദുരിതബാധിതരെ കാണാനും അവർക്ക് നീതി നൽകാനും വേണ്ടിയാണ് എത്തിയത്. പോലീസ് ഞങ്ങളെ തടഞ്ഞു, എന്നാൽ അക്രമത്തിന് ഉത്തരവാദികളായ ഷാജഹാൻ ഷെയ്ക്കിനെയും അയാളുടെ ഗുണ്ടകളെയും അറസ്റ്റ് ചെയ്യുന്നതിൽ സര്‍ക്കാര്‍ പരാജയപ്പെട്ടു", കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രിയും സംഘത്തിന്‍റെ കൺവീനറുമായ അന്നപൂർണാ ദേവി പറഞ്ഞു.
“ഞങ്ങൾ കേന്ദ്ര മന്ത്രിമാരും എംപിമാരുമാണ്, ചില പ്രോട്ടോക്കോളുകൾ ഉണ്ട്. സംസ്ഥാന പോലീസും ഭരണകൂടവും ആ പ്രോട്ടോക്കോളുകൾ മാനിക്കുന്നില്ല. പൊതുജനങ്ങളിൽ നിന്ന് സത്യം മറച്ചുവെക്കാൻ ആഗ്രഹിക്കുന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് അവർ പ്രവർത്തിക്കുന്നത്." അവർ പറഞ്ഞു. സുനിത ദുഗ്ഗൽ, കവിതാ പട്ടീദാർ, സംഗീത യാദവ്, മുൻ ഉത്തർപ്രദേശ് ഡിജിപി ബ്രിജ് ലാൽ, ഖഗെൻ മുർമു എന്നിവരായിരുന്നു ബിജെപി സംഘത്തിലെ മറ്റ് അംഗങ്ങൾ.
കൊൽക്കത്തയിൽ ഗവർണർ സിവി ആനന്ദ ബോസിനെയും ബിജെപി സംഘം സന്ദര്‍ശിക്കും. സംഭവത്തില്‍ പ്രധാന കുറ്റവാളിയായ ഷാജഹാൻ ഷെയ്ഖിനെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധി സ്ത്രീകള്‍ പ്രകടനം നടത്തിയിരുന്നു. സംഭവം നടന്നു തുടർച്ചയായ ഏഴാം ദിവസവും സന്ദേശ്ഖാലിയില്‍ പ്രതിഷേധം നടക്കുകയാണ്.
എന്താണ് സന്ദേശ്ഖാലി സംഭവം? എന്തുകൊണ്ടാണ് സന്ദേശ്ഖാലി ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്?
TMC നേതാവ് ഷാജഹാന്‍ ഷെയ്ക്കും അയാളുടെ അനുയായികളും തങ്ങളുടെ ഭൂമി തട്ടിയെടുക്കുകയും തങ്ങളെ നിർബന്ധിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് സന്ദേശ്ഖാലിയിലെ നിരവധി സ്ത്രീകളുടെ ആരോപണം. പോലീസ് കുറ്റവാളികളെയും ഗുണ്ടകളെയും സംരക്ഷിക്കുന്നതായും സ്ത്രീകള്‍ ആരോപിക്കുന്നു.
റേഷൻ കുംഭകോണവുമായി ബന്ധപ്പെട്ട് ഷാജഹാന്‍ ഷെയ്ക്കിന്‍റെ സ്ഥാപനങ്ങൾ റെയ്ഡ് ചെയ്യാൻ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുടെ സംഘം എത്തിയിരുന്നു. എന്നാല്‍ ജനക്കൂട്ടം ഈ സംഘത്തെ ആക്രമിച്ചു. ടിഎംസിയുടെ ശക്തനായ നേതാവ് ഷാജഹാൻ ഷെയ്ഖ് ജനുവരി 5 മുതൽ ഒളിവിലാണ്. ഷാജഹാൻ ഷെയ്ഖ് ഒളിവിലായതോടെയാണ് സന്ദേശ്ഖാലിയിലെ സ്ത്രീകള്‍ തങ്ങള്‍ നേരിട്ട ദുരിതങ്ങള്‍ വെളിപ്പെടുത്തി രംഗത്ത് എത്തിയത്.
പശ്ചിമ ബംഗാളിലെ സന്ദേശ്‌ഖാലിയിൽ വര്‍ഷങ്ങളായി നടക്കുന്ന ആസൂത്രിതമായ കൂട്ടബലാത്സംഗത്തിന്‍റെയും ലൈംഗിക ചൂഷണത്തിന്‍റെയും ഭയാനകമായ സംഭവങ്ങളാണ് ഈ സ്ത്രീകള്‍ വിവരിക്കുന്നത്. വര്‍ഷങ്ങളായി നടക്കുന്ന ഈ ചൂഷണത്തിന്‍റെ കഥകള്‍ രാജ്യത്തെ നടുക്കിയിരിയ്ക്കുകയാണ്.
സ്ത്രീകളെ തിരഞ്ഞെടുത്ത് തൃണമൂൽ പാർട്ടി ഓഫീസിലേക്ക് കൊണ്ടുപോയി, രാത്രിയിൽ അവിടെ താമസിപ്പിച്ച്, തൃണമൂൽ അംഗങ്ങൾ "തൃപ്തരായ" ശേഷം മാത്രമാണ് വിട്ടയച്ചതെന്ന് പീഡനത്തിനിരയായ ഒരു സ്ത്രീ വെളിപ്പെടുത്തി. ഇവരുടെ ആരോപണങ്ങളുടെ വീഡിയോ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെറെയ്ഡിന് പിന്നാലെ ഷാജഹാൻ ഷെയ്ഖ് ഒളിച്ചോടിയതാണ് സംഭവം പുറം ലോകത്തെ അറിയിയ്ക്കാന്‍ ഈ സ്ത്രീകളെ പ്രാപ്‌തമാക്കിയത്.
എന്നാൽ ബിജെപിയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമാണന്നാണ് ടിഎംസി ആരോപിക്കുന്നത്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും അക്രമം നടത്തിയവർക്കെതിരെ പോലീസ് നടപടിയെടുക്കുകയാണെന്നും നേതാക്കള്‍ വ്യക്തമാക്കി. ബിജെപി സംഘം സന്ദേശ്ഖാലി സന്ദർശിക്കേണ്ടതിന്‍റെ ആവശ്യകതയെയും TMC നേതാക്കള്‍ ചോദ്യം ചെയ്തിട്ടുണ്ട്.
“ബിജെപി പ്രതിനിധി സംഘത്തെ തടഞ്ഞുകൊണ്ട് പോലീസ് ചെയ്തത് ശരിയായ കാര്യമാണ്. സംസ്ഥാനത്തിന്‍റെ അന്തരീക്ഷം തകർക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഭരണം സമാധാനം പുനഃസ്ഥാപിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുമ്പോൾ, രാഷ്ട്രീയ നേട്ടങ്ങൾക്കായി ബിജെപി അതിനെ തകർക്കാൻ ശ്രമിക്കുകയാണ്", ടിഎംസി നേതാവ് സാന്തനു സെൻ പറഞ്ഞു.
അതേസമയം, സന്ദേശ്ഖാലി സംഭവത്തിൽ ചൊവ്വാഴ്ച (ഫെബ്രുവരി 13) കൽക്കട്ട ഹൈക്കോടതിയും സ്വമേധയാ കേസെടുത്തു. "തോക്കിന് മുനയിൽ" സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം, സന്ദേശ്ഖാലിയിലെ ആദിവാസി ഭൂമി കൈമാറ്റം എന്നീ ആരോപണങ്ങളിൽ ഫെബ്രുവരി 20-നകം റിപ്പോർട്ട് സമർപ്പിക്കാൻ മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് (ടിഎംസി) സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.