Kolkata Murder: വനിതാ ഡോക്ടറുടെ കൊലപാതകം; സംഭവദിവസം പ്രതി മറ്റൊരു യുവതിയെയും പീഡിപ്പിച്ചതായി റിപ്പോർട്ട്
പ്രതി പരാമര്‍ശിച്ച സ്ഥലങ്ങളിലെല്ലാം സഞ്ജയുടെയും സുഹൃത്തിന്റെയും സാനിധ്യം ഉള്ളതായി അവരുടെ കോള്‍ ഡാറ്റ റെക്കോര്‍ഡ് വഴി കണ്ടെത്തിയതായി സിബിഐ വൃത്തങ്ങള്‍ അറിയിച്ചു.
കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറുടെ കൊലപാതകവുമായി അറസ്റ്റിലായ പ്രതി സഞ്ജയ് റോയ് സംഭവ ദിവസം മറ്റൊരു യുവതിയെയും പീഡിപ്പിച്ചതായി റിപ്പോര്‍ട്ട്. സിബിഐ നടത്തിയ ചോദ്യം ചെയ്യലിനിടെ പ്രതി കുറ്റം സമ്മതിച്ചതായും കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നുണ പരിശോധനയ്ക്കിടെ പ്രതി സംഭവദിവസം നടന്ന കാര്യങ്ങൾ വെളിപ്പെടുത്തിയതായി വിവരം.
ഓഗസ്റ്റ് 8ന് സഞ്ജയ് തന്റെ സുഹൃത്തിനാപ്പം ആര്‍. ജി കാര്‍ ആശുപത്രിയില്‍ അഡമിന്റായിരുന്ന സുഹൃത്തിന്റെ സഹോദരനെ കാണാനായി എത്തി. രാത്രി 11. 15ഓടെ ആശുപത്രിയില്‍ നിന്ന് ഇറങ്ങുകയും റോഡില്‍ വച്ച് മദ്യപിക്കുകയും ചെയ്തു. തുടർന്ന് ലൈംഗിക തൊഴിലാളികളെ തേടി വടക്കൻ കൊൽക്കത്തയിലെ സോനാഗച്ചില്‍ പോയി. എന്നാൽ അത് നടക്കാതെ വന്നതോടെ ചെത്‌ലയിലേക്ക് പോയി. ചെത്‌ലയിലേക്കുള്ള യാത്രയ്ക്കിടെ മറ്റൊരു യുവതിയെ പീഡിപ്പിച്ചു.
Read Also: മുറിയിൽ തട്ടി, റൂമിലെ ഫോണിൽ വിളിച്ചു; സംവിധായകൻ തുളസീദാസിനെതിരെ ഗീത വിജയൻ
ചെത്‌ലയിലെത്തിയ സുഹൃത്ത് മറ്റൊരു സ്ത്രീയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ സഞ്ജയ് കാമുകിയുമായി വീഡിയോ കോൾ ചെയ്യുകയും അവരുടെ നഗ്നചിത്രം ചോദിച്ച് വാങ്ങുകയും ചെയ്തു.
അതിന് ശേഷം ഇരുവരും ആശുപത്രിയിലേക്ക് മടങ്ങി. സഞ്ജയ് നാലാം നിലയിലെ ട്രോമ സെന്ററിലേക്കാണ് പോയത്. പുലര്‍ച്ചെ 4.03 ന് റോയ് മൂന്നാം നിലയിലെ സെമിനാര്‍ ഹാളിന് സമീപത്തോടെ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. തുടർന്ന് സെമിനാർ ഹാളിൽ ഉറങ്ങികിടന്നിരുന്ന ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം സുഹൃത്തായ കൊല്‍ക്കത്ത പോലീസ് ഉദ്യോഗസ്ഥൻ അനുപം ദത്തയുടെ വീട്ടിലേക്ക് പോയി.
വെളിപ്പെടുത്തലിൽ പ്രതി പരാമര്‍ശിച്ച സ്ഥലങ്ങളിലെല്ലാം സഞ്ജയുടെയും സുഹൃത്തിന്റെയും സാനിധ്യം ഉള്ളതായി അവരുടെ കോള്‍ ഡാറ്റ റെക്കോര്‍ഡ് വഴി കണ്ടെത്തിയതായി സിബിഐ വൃത്തങ്ങള്‍ പറഞ്ഞു.
പ്രതിക്ക് പോലീസിലെ ഉന്നതരുമായി അടുപ്പമുണ്ടെന്നും കൊലപാതകം മറച്ചുവെക്കാൻ ലോക്കൽ പോലീസിൻ്റെ ശ്രമമുണ്ടായെന്നും സിബിഐ നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഓഗസ്റ്റ് 13നാണ് കേസ് സിബിഐക്ക് കൈമാറാൻ കൽക്കട്ട ഹൈക്കോടതി ഉത്തരവിട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.