New Delhi: ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട  കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ആം ആദ്മി പാര്‍ട്ടി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിംഗിനെ അറസ്റ്റ് ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ED Raid: ഒന്നും കണ്ടെത്താനാവില്ല... AAP നേതാവ് സഞ്ജയ് സിംഗിന്‍റെ വസതിയില്‍ നടന്ന റെയ്‌ഡിൽ പ്രതികരിച്ച് അരവിന്ദ് കേജ്‌രിവാൾ


ഡൽഹി മദ്യ കുംഭകോണക്കേസിൽ ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ്‌ സിംഗിന്‍റെ വസതിയില്‍  ED അപ്രതീക്ഷിതമായി നടത്തിയ റെയ്ഡിന്  ശേഷമാണ് അറസ്റ്റ്. മണിക്കൂറുകള്‍ നീണ്ട റെയ്ഡിന് ശേഷം കനത്ത സുരക്ഷയിലാണ് സഞ്ജയ്‌ സിംഗിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി നേതാവിനെ വീട്ടിൽ നിന്ന് കൊണ്ടുപോയത്. 


Also Read:  LPG Cylinder Price Cut: സന്തോഷവാര്‍ത്ത! 600 രൂപയ്ക്ക് ലഭിക്കും എൽപിജി സിലിണ്ടർ!!    
 
ഇതിടെ മദ്യനയ അഴിമതി കേസില്‍ മനീഷ് സിസോദിയക്ക് പിന്നാലെ സഞ്ജയ് സിംഗിനും കുരുക്ക് മുറുകിയിരിക്കുകയാണ്. അറസ്റ്റിന് ശേഷം സഞ്ജയ് സിംഗിനെ സംഘം ED ഓഫീസിലേക്ക് കൊണ്ട് പോകുകയാണ് എന്നാണ് റിപ്പോര്‍ട്ട്. 


Also Read:  Dean Cleaned Hospital Toilet: നന്ദേഡ് ആശുപത്രി ടോയ്‌ലറ്റ് വൃത്തിയാക്കൽ സംഭവം, ശിവസേന എംപി ഹേമന്ത് പാട്ടീലിനെതിരെ കേസ് 
 
ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിന്‍റെ അന്വേഷണ ഭാഗമായാണ് ഈ അറസ്റ്റ്. ഇതോടെ മദ്യനയ കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിന് വിധേയരായ ആം ആദ്മി പാർട്ടി നേതാക്കളുടെ പട്ടിക നീളുകയാണ്. 


ഈ വർഷം ഫെബ്രുവരിയിൽ, ഡല്‍ഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഇതേ കേസുമായി ബന്ധപ്പെട്ട് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) അറസ്റ്റ് ചെയ്തിരുന്നു. സിസോദിയ ഇപ്പോഴും ജയിലില്‍ കഴിയുകയാണ്. 


അതേസമയം, സഞ്ജയ് സിംഗിന്‍റെ വസതിയില്‍നിന്നും EDയ്ക്ക് ഒന്നും കണ്ടെത്താനാവില്ല എന്നായിരുന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ നടത്തിയ പ്രതികരണം. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള NDA സർക്കാർ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന ഭീതിയിലാണ് എന്നും  ED അടുത്തിടെയായി നടത്തുന്ന റെയ്‌ഡുകൾ പാര്‍ട്ടിയുടെ വര്‍ദ്ധിച്ചുവരുന്ന അസ്വസ്ഥതയുടെ തെളിവാണെന്നും കേജ്‌രിവാൾ ആരോപിച്ചിരുന്നു.  


സഞ്ജയ് സിംഗിന്‍റെ വസതിയിൽനിന്നും EDയ്ക്ക് ഒന്നും കണ്ടെത്താനാകില്ല, അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പാർലമെന്‍റിൽ ഉന്നയിച്ചതിനാലാണ് ED രാജ്യസഭാ എംപി സഞ്ജയ് സിംഗിനെ ലക്ഷ്യമിടുന്നത്,  തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ, ED, CBI തുടങ്ങിയ എല്ലാ ഏജൻസികളേയും സജീവമാക്കുക എന്നത് അവരുടെ രീതിയാണ്‌ എന്നും കേജ്‌രിവാൾ ആരോപിച്ചു.
 
ഡൽഹി എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ്‌ സിംഗിന്‍റെ വസതയില്‍ ED റെയ്‌ഡ് നടത്തിയത്. ബുധനാഴ്ച രാവിലെ 7.30 ഓടെയാണ് സംഘം സഞ്ജയ്‌ സിംഗിന്‍റെ വീട്ടില്‍ എത്തിയത്. 


ഡൽഹി സർക്കാരിന്‍റെ  2021-22ലെ എക്‌സൈസ് നയം മദ്യവ്യാപാരികൾക്ക് ലൈസൻസ് നൽകുന്നതിന് നിയമവിരുദ്ധമായ നീക്കങ്ങള്‍ നടത്തി എന്നാണ് ആരോപണം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.