IDBI Recruitment 2024: ഐഡിബിഐ ബാങ്കിൽ ജോലി നേടാം, മികച്ച ശമ്പളവും ആനുകൂല്യങ്ങളും
ജൂനിയർ അസിസ്റ്റൻ്റ് മാനേജർ റിക്രൂട്ട്‌മെൻ്റിന് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം
ബാങ്കിൽ ജോലി ചെയ്യാൻ താൽപ്പര്യമുള്ളവരാണോ? നിങ്ങൾക്കായിതാ ഒരു സുവർണാവസരം. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം. ജോലിക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയ്യതി ഫെബ്രുവരി 26 ആണ്. ആകെ 500 തസ്തികകളിലേക്കാണ് ബാങ്ക് റിക്രൂട്ട്മെൻറ് നടത്തുന്നത്. ജൂനിയർ അസിസ്റ്റൻ്റ് മാനേജർ അടക്കമുള്ള തസ്തികകളിലാണ് ഒഴിവ്. എഴുത്ത് പരീക്ഷ മാർച്ച് 17-നാണ്.
വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി
ജൂനിയർ അസിസ്റ്റൻ്റ് മാനേജർ റിക്രൂട്ട്‌മെൻ്റിന് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം. ഇതാണ് അടിസ്ഥാന യോഗ്യത. അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികളുടെ പ്രായം 20 വയസ്സിനും 25 വയസ്സിനും ഇടയിൽ ആയിരിക്കണം. സംവരണ വിഭാഗക്കാർക്ക് പരമാവധി പ്രായപരിധിയിൽ ഇളവ് നൽകും.
അപേക്ഷാ ഫീസ്
ഈ റിക്രൂട്ട്‌മെൻ്റ് ഡ്രൈവിന് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ ഫീസ് അടച്ച് വേണം അപേക്ഷ സമർപ്പിക്കാൻ. 1000 രൂപയാണ് അപേക്ഷ ഫീസ്. എസ്‌സി, എസ്‌ടി, വികലാംഗർ എന്നിവർക്ക് 200 രൂപ ആയിരിക്കും അടക്കേണ്ടത്. അപേക്ഷാ ഫീസ് ഓൺലൈൻ മോഡിൽ അടയ്ക്കാം.
അപേക്ഷിക്കേണ്ട വിധം
ഘട്ടം 1: അപേക്ഷകർ idbibank.in സന്ദർശിക്കുക
ഘട്ടം 2: കാൻഡിഡേറ്റ് ഹോംപേജിലെ കരിയർ ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഘട്ടം 3: വരുന്ന പേജിൽ നിലവിലെ ഓപ്പണിംഗുകളിൽ ക്ലിക്ക് ചെയ്യുക
ഘട്ടം 4: ഇതിൽ IDBI-PGDBF 2024-25-നുള്ള റിക്രൂട്ട്‌മെൻ്റിൽ ക്ലിക്ക് ചെയ്യുക
ഘട്ടം 5: ന്യൂ രജിസ്ട്രേഷൻ തിരഞ്ഞെടുക്കുക
ഘട്ടം 6: ഉദ്യോഗാർത്ഥികൾ സ്വയം രജിസ്റ്റർ ചെയ്യുക
ഘട്ടം 7: ആപ്ലിക്കേഷൻ ഫോം ഓണ്‍ലൈനായി പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യുക
ഘട്ടം 8: ആവശ്യമായ രേഖകൾ ഉദ്യോഗാർത്ഥികൾ അപ്‌ലോഡ് ചെയ്യുക
ഘട്ടം 9: അപേക്ഷാ ഫീസ് അടയ്ക്കുക
ഘട്ടം 10: അപേക്ഷ സമർപ്പിക്കുക
ഘട്ടം 11: ഫോം ഡൗൺലോഡ് ചെയ്ത് പ്രിൻ്റ് ഔട്ട് എടുക്കുക
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.