രാജ്യത്ത് കോവിഡ് വ്യപനം സൃഷ്ടിച്ച പ്രതിസന്ധിയുടെ  പശ്ചാത്തലത്തില്‍ അക്കൗണ്ട് ഉടമകള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളുമായി SBI... 


COMMERCIAL BREAK
SCROLL TO CONTINUE READING

കോവിഡ്  വ്യാപനവും ലോക്ക്ഡൗണും  തുടരുന്ന സാഹചര്യത്തില്‍ ബാങ്കിടപാടുകള്‍ കൂടുതല്‍ ബുദ്ധിമുട്ടുകളില്ലാതെ പൂര്‍ത്തീകരിക്കുവാന്‍ ഉപയോക്താക്കളെ സഹായിക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ്  ബാങ്ക് ഈ നടപടികള്‍ കൈക്കൊണ്ടിരിയ്ക്കുന്നത്.


നടപടിയുടെ ഭാഗമായി ഇതര ശാഖകളില്‍ നിന്ന് പണം പിന്‍വലിക്കുന്ന ഉപയോക്താക്കള്‍ക്ക് കൂടുതല്‍  ഇളവുകളാണ് SBI പ്രഖ്യാപിച്ചിരിയ്ക്കുന്നത്.  അക്കൗണ്ട് ഉടമകള്‍ക്ക് ഇതര ശാഖകളില്‍ നിന്നും പിന്‍വലിക്കാന്‍ സാധിക്കുന്ന തുകയുടെ പരിധി എസ്ബിഐ  ഉയര്‍ത്തിയിട്ടുണ്ട്.


SBI പ്രഖ്യാപിച്ചിരിയ്ക്കുന്ന പുതിയ ഇളവുകള്‍ പ്രകാരം ചെക്ക് ഉപയോഗിച്ച് മറ്റു ശാഖകളില്‍ നിന്നും  ഇപ്പോള്‍  1 ലക്ഷം രൂപ വരെ പിന്‍വലിക്കാം. മുന്‍പ്  ഇത് 50,000 രൂപയായിരുന്നു. കൂടാതെ ബാങ്കുകളിലെ withdrawal forum ഉപയോഗിച്ച് അക്കൗണ്ട് ഉടമകള്‍ക്ക് പിന്‍വലിക്കാവുന്ന തുക 5,000 ത്തില്‍ നിന്ന്  25,000 രൂപയായും ഉയര്‍ത്തി. 


Also Read: SBI New Timing: സേവനങ്ങളിൽ മാറ്റം വരുത്തി SBI, പരിശോധിക്കുക


കൂടാതെ,  ഇതര ശാഖകളില്‍ നിന്നും മൂന്നാം കക്ഷികള്‍ക്ക് ചെക്ക്  ഉപയോഗിച്ച് പണം പിന്‍വലിക്കുവാനും സാധിക്കും. 50,000 രൂപയാണ് ഇത്തരത്തില്‍ പിന്‍വലിക്കാന്‍ സാധിക്കുക.  പണം പിന്‍വലിക്കാനെത്തുന്ന മൂന്നാം കക്ഷി, തങ്ങളുടെ  തിരിച്ചറിയല്‍  രേഖകള്‍ കരുതിയിരിയ്ക്കണം.  വിവരങ്ങള്‍ പരിശോധിച്ച് ആവശ്യമായ രേഖകള്‍ ബാങ്ക് സൂക്ഷിക്കുകയും ചെയ്യും. മുന്‍പ്  ഇതര  ശാഖകകളില്‍ നിന്നും ഇത്തരത്തില്‍ മൂന്നാം കക്ഷികള്‍ക്ക് പണം പിന്‍വലിക്കുവാന്‍ സാധിച്ചിരുന്നില്ല.


Also Read:  SBI Home Loan: ഭവന വായ്പ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ച് എസ്ബിഐ


കോവിഡ്  രൂക്ഷമാവുന്ന സാഹചര്യത്തിലാണ് SBI ഇത്തരത്തിലുള്ള  ഇളവുകള്‍ താത്കാലികമായി നടപ്പാക്കുന്നത്.   2021 സെപ്റ്റംബര്‍ മാസം 30 വരെയാണ് ഈ ഇളവുകള്‍ ലഭ്യമാവുക.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.