SBI Clerk Recruitment: എസ്ബിഐ ജൂനിയർ അസോസിയേറ്റ് തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു; രജിസ്ട്രേഷൻ ആരംഭിച്ചു
SBI Clerk Recruitment 2023 Notification: ഉദ്യോഗാർത്ഥികൾക്ക് എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റായ sbi.co.in വഴി അപേക്ഷകൾ സമർപ്പിക്കാം. രജിസ്ട്രേഷൻ നടപടികൾ നവംബർ 17ന് ആരംഭിച്ചു.
എസ്ബിഐ ക്ലർക്ക് റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജൂനിയർ അസോസിയേറ്റ് തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റായ sbi.co.in വഴി അപേക്ഷകൾ സമർപ്പിക്കാം. രജിസ്ട്രേഷൻ നടപടികൾ നവംബർ 17ന് ആരംഭിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ഡിസംബർ ഏഴ് ആണ്. ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് വഴി എസ്ബിഐ ക്ലറിക്കൽ കേഡറിലെ ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്) 8283 ഒഴിവുകൾ നികത്തും.
പോസ്റ്റ്: ക്ലറിക്കൽ കേഡറിൽ ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്).
ഒഴിവുകളുടെ എണ്ണം: 8283 പോസ്റ്റുകൾ
യോഗ്യതാ മാനദണ്ഡം: ഉദ്യോഗാർഥിക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉണ്ടായിരിക്കണം. ഇന്റഗ്രേറ്റഡ് ഡ്യുവൽ ഡിഗ്രി (ഐഡിഡി) സർട്ടിഫിക്കറ്റുകളുള്ള ഉദ്യോഗാർത്ഥികൾ ഐഡിഡി പാസാകുന്ന തീയതി ഡിസംബർ 31, 2023-നോ അതിനുമുമ്പോ ആണെന്ന് ഉറപ്പാക്കണം. പ്രായപരിധി 20 വയസ്സിനും 28 വയസ്സിനും ഇടയിൽ ആയിരിക്കണം.
ALSO READ: തപാൽ വകുപ്പിൽ വിവിധ തസ്തികയിൽ ഒഴിവുകൾ, അപേക്ഷിക്കേണ്ട വിധം
തിരഞ്ഞെടുക്കൽ പ്രക്രിയ: ഓൺലൈൻ പരീക്ഷയും (പ്രിലിമിനറി, മെയിൻ പരീക്ഷയും) തിരഞ്ഞെടുത്ത പ്രാദേശിക ഭാഷയുടെ പരീക്ഷയും സെലക്ഷൻ പ്രക്രിയയിൽ ഉൾപ്പെടുന്നു. 100 മാർക്കിന്റെ ഒബ്ജക്റ്റീവ് ടെസ്റ്റുകൾ അടങ്ങുന്ന ഓൺലൈൻ പ്രിലിമിനറി പരീക്ഷ ഓൺലൈനായി നടത്തും. ഇംഗ്ലീഷ് ഭാഷ, ന്യൂമറിക്കൽ എബിലിറ്റി, റീസണിംഗ് എബിലിറ്റി എന്നീ മൂന്ന് വിഭാഗങ്ങൾ അടങ്ങുന്ന ഈ ടെസ്റ്റ് ഒരു മണിക്കൂർ ദൈർഘ്യമുള്ളതായിരിക്കും.
അപേക്ഷാ ഫീസ്: ജനറൽ/ ഒബിസി/ ഇഡബ്ല്യുഎസ് വിഭാഗങ്ങൾക്കുള്ള അപേക്ഷാ ഫീസ്: 750 രൂപ
എസ് സി/ എസ് ടി/ പിഡബ്ല്യുബിഡി/ ഇഎസ്എം/ഡിഇഎസ്എം എന്നീ വിഭാഗങ്ങളെ അപേക്ഷാ ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു.
അപേക്ഷ സമർപ്പിക്കുന്നത് ആരംഭിക്കുന്ന തീയതി: നവംബർ 17, 2023
അപേക്ഷ സമർപ്പിക്കുന്നതിന്റെ അവസാന തീയതി: ഡിസംബർ ഏഴ്, 2023
പ്രിലിമിനറി പരീക്ഷ: ജനുവരി 2024
മെയിൻ പരീക്ഷ: ഫെബ്രുവരി 2024
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.