ന്യൂഡൽഹി: കോവിഡ് ബാധിതരാകുന്ന ജീവനക്കാർക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നൽകിയിരുന്ന സ്പെഷ്യൽ സപ്പോർട്ട് സ്കീം പിൻവലിച്ചു. രാജ്യത്ത് പ്രതിദിനം വർദ്ധിച്ചുവരുന്ന കോവിഡ് കേസുകളും മൂന്നാം തരംഗവുമാണ് ഇതിനായി ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങൾ.


COMMERCIAL BREAK
SCROLL TO CONTINUE READING

ദി ഇക്കണോമിക് ടൈംസിന്റെ റിപ്പോർട്ട് അനുസരിച്ച്, ഈ പ്രത്യേക പദ്ധതി 2022 ജനുവരി 1 മുതൽ നിലവിലുള്ള മെഡിക്കൽ സ്കീമിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച മാത്രം രാജ്യത്ത് 2.5 ലക്ഷം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 


Also ReadCovid update | രാജ്യത്ത് 24 മണിക്കൂറിനിടെ 2.58 ലക്ഷം പുതിയ കോവിഡ് കേസുകൾ; ആകെ ഒമിക്രോൺ കേസുകൾ 8,209 ആയി


പ്രത്യേക പദ്ധതി പ്രകാരം, കോവിഡ് ബാധിതനായ ജീവനക്കാരന് ചികിൽസയ്ക്കും മറ്റ് ചെലവുകൾക്കുമായി 20,000 രൂപയായിരുന്നു എസ്.ബി.ഐ നൽകിയിരുന്നത്.  2021 ഒക്ടോബറിൽ പുറത്തിറങ്ങിയ റിപ്പോർട്ട് പ്രകാരം ഈ സ്കീം 2022 മാർച്ച് 31 വരെ നീട്ടിയിരുന്നതാണ്.


പുതിയ തീരുമാനത്തിൽ ബാങ്കിലെ ജീവനക്കാർ  അതൃപ്തരാണെന്നാണ് സൂചന. കോവിഡ് മൂന്നാം തരംഗത്തിൽ നിരവധി ജീവനക്കാർക്ക് രോഗം ബാധിച്ചതായി ഇക്കണോമിക് ടൈംസ്  പറയുന്നു. രാജ്യത്ത് പെട്ടെന്ന് രോഗം ബാധിക്കാൻ സാധ്യതയുള്ളവരിൽ ബാങ്ക് ജീവനക്കാരും ഉൾപ്പെടുന്നു.


Also Read7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് ലഭിക്കും വൻ തുക! ഇക്കാര്യം ഉടനടി ചെയ്യൂ 


പദ്ധതി പിൻ വലിച്ചെങ്കിലും ചികിത്സക്ക് ചിലവാകുന്ന പൂർണമായ മെഡിക്കൽ റീ ഇംമ്പേഴ്സ്മെൻറ് ജീവനക്കാർക്ക് ബാങ്ക് നൽകുന്നുണ്ട്. നിരവധി ജീവനക്കാർക്കാണ് മൂന്നാം തരംഗത്തിൽ കോവിഡ് പിടികൂടിയത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.