SBI ബാങ്കിൽ ഷോർട്സിട്ട് പ്രവേശിക്കാൻ പാടില്ല? അപ്രഖ്യാപിത നിയമത്തിനെതിരെ സോഷ്യൽ മീഡിയ, അങ്ങനെ ഒരു നിയമം ഇല്ലയെന്ന് SBI
ഷോർട്സ് ധരിച്ചെത്തിയ യുവാവിനോട് പാന്റ്സ് ധരിച്ച് വന്നാൽ മാത്രമെ ബാങ്കിലേക്ക് പ്രവേശനമുള്ളു എന്നാണ് ബാങ്ക് അധികൃതർ പറഞ്ഞത്.
New Delhi : കൊൽക്കത്തയിലെ ഒരു SBI ബാങ്കിൽ ഷോർട്സ് ധരിച്ചു എന്ന കുറ്റം ചൂണ്ടിക്കാട്ടി ഉപഭോക്താവിന് ബ്രാഞ്ചിലേക്ക് പ്രവേശനം നിഷേധിച്ചു. ഷോർട്സ് ധരിച്ചെത്തിയ യുവാവിനോട് പാന്റ്സ് ധരിച്ച് വന്നാൽ മാത്രമെ ബാങ്കിലേക്ക് പ്രവേശനമുള്ളു എന്നാണ് ബാങ്ക് അധികൃതർ പറഞ്ഞത്. സംഭവം കൊൽക്കത്ത സ്വദേശിയായ യുവാവ് എസ്ബിഐയെ ടാഗ് ചെയ്ത് ട്വിറ്ററിൽ കുറിക്കുകയും ചെയ്തു.
"ഹായ് SBI, ഇന്ന് ഞാൻ ഷോർട്സ് ധരിച്ച് നിങ്ങളുടെ ഒരു ശാഖയിലേക്ക് പ്രവേശിക്കുകയുണ്ടായി. പക്ഷെ എന്നോട് പാന്റ്സ് ധരിച്ചെത്താൻ ബാങ്ക് അധികൃതർ നിർദേശിക്കുകയായിരുന്നു. കാരണം ചോദിച്ചപ്പോൾ ഉപഭോക്താക്കൾ മാന്യമായ വസ്ത്രം ധരിച്ച് വരണമെന്ന് ബാങ്ക് പ്രതീക്ഷിക്കുന്നു എന്ന്. അങ്ങനെ ഏതെങ്കിലും തരത്തിലുള്ള ഔദ്യോഗിക ചട്ടമുണ്ടോ ബാങ്കിലേക്ക് വരുമ്പോൾ എന്ത് ധരിക്കണം ധരിക്കരുതെന്ന്?" സംഭവത്തെ കുറിച്ച് ആശിഷ് ട്വിറ്ററിൽ കുറിച്ചു.
ALSO READ : SBI Alert! ബാങ്ക് അക്കൗണ്ടുകൾ എങ്ങിനെ സുരക്ഷിതമാക്കാം, എസ്ബിഐ നല്‍കുന്ന ഈ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കൂ
ഇതിന് പിന്നാലെ നിരവധി പേരാണ് ബാങ്കിന്റെ നടപടിയെ അവരവരുടെ അനുഭവങ്ങൾ വെച്ച് കുറ്റപ്പെടുത്തി രംഗത്തെത്തിയത്. എസ്ബിഐയെ കൂടാതെ മറ്റ് പൊതുമേഖല ബാങ്കുളിലും ചില ഉപഭോക്താക്കൾക്ക് സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്. കൂടാതെ ഇങ്ങനെ ഒരു നിയമം പുറപ്പെടുവിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ബാങ്ക് അതികൃതർ തന്നോട് ചൂടാകുകയായിരുന്നു എന്ന് ആശിഷ് മറ്റൊരു ട്വീറ്റിൽ പറയുകയും ചെയ്തു.
ALSO READ : SBI KYC Fraud alert...!! ഇത്തരം ലിങ്കില്‍ ഒരിയ്ക്കലും ക്ലിക്ക് ചെയ്യരുത്.... മുന്നറിയിപ്പുമായി എസ്ബിഐ
നവംബർ 16ന് ആശിഷ് ചെയ്ത ട്വീറ്റിന് ട്വിറ്ററിൽ ശ്രദ്ധ നേടിയതോടെ നവംബർ 18ന് എസ്ബിഐ മറുപടിയുമായി രംഗത്തെത്തി. ഉപഭോക്താക്കൾ ഏത് തരത്തിലുള്ള വസ്ത്രം ധരിക്കണമെന്നുള്ള യാതൊരു പോളിസിയും ബാങ്ക് എടുത്തിട്ടില്ല. ഉപഭോക്താവിന് അവർക്ക് സമൂഹം അനുവദിക്കുന്ന ഏത് തരത്തിലുള്ള വസ്ത്രം ധരിക്കാമെന്ന് SBI മറുപടി നൽകി. കൂടാതെ എസ്ബിഐ ഉരപഭോക്താവിനോട് താൻ ഏത് ബ്രാഞ്ചിൽ നിന്നാണ് പ്രശ്നം നേരിട്ടതെന്ന് ബാങ്ക് ട്വീറ്റിലൂട ചോദിക്കുകയും ചെയ്തു.
ALSO READ : SBI Offer: എസ്ബിഐ ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത! 2 ലക്ഷം രൂപ സൗജന്യമായി നേടാം, ചെയ്യേണ്ടത്
ശേഷം സംഭവത്തിൽ SBI ആ ബ്രാഞ്ചിലെ ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ ഒരുങ്ങി. പക്ഷെ ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കരുത് പ്രശ്നം ഒത്തുതീർപ്പാക്കാൻ താൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് വീണ്ടും യുവാവ് എസ്ബിഐക്ക് ട്വീറ്റ് ചെയ്യുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...