New Delhi: State Bank of India (SBI) പ്രൊബേഷണറി ഓഫീസർ (Probationary Officer) തസ്തികയിലേയ്ക്ക്  അപേക്ഷ സമര്‍പ്പിക്കാന്‍ ഇന്നുകൂടി അവസരം.  


COMMERCIAL BREAK
SCROLL TO CONTINUE READING

2056 ഒഴിവുകളിലേയ്ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി  ഇന്നാണ് ( ഒക്ടോബര്‍ 25).  SBI PO ടെസ്റ്റ്  എഴുതാന്‍  ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റായ sbi.co.in സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം. 


പ്രിലിമിനറി, മെയിൻസ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഇംഗ്ലീഷ്, ഹിന്ദി  എന്നീ രണ്ട് ഭാഷകളിലായിരിക്കും പരീക്ഷ നടക്കുക.  നവംബർ, ഡിസംബർ മാസങ്ങളിലായിരിക്കും പരീക്ഷകള്‍  നടക്കുക. എന്നാല്‍ പരീക്ഷ . തീയതി സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഇതുവരെ വന്നിട്ടില്ല.


ആകെ ഒഴിവുകള്‍ (SBI PO Recruitment 2021: Vacancies) 
ആകെ പ്രൊബേഷണറി ഓഫീസർ (Probationary Officer) 2056 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 


ഇതില്‍ പട്ടിക ജാതി- 324 ഒഴിവുകൾ, പട്ടിക വർഗം - 162 ഒഴിവുകൾ, ഒ.ബി.സി- 560 ഒഴിവുകൾ, ഇ.ഡബ്ള്യൂ.എസ്- 200 ഒഴിവുകൾ, ജനറൽ വിഭാഗം- 810 എന്നിങ്ങനെയാണ് ഒഴിവുകൾ. 


Also Read: SBI PO Recruitment 2021: എസ്ബിഐ പ്രൊബേഷണറി ഓഫീസർ, 2056 ഒഴിവുകള്‍, ഇപ്പോള്‍ അപേക്ഷിക്കാം


അപേക്ഷാ ഫീസ്  (SBI PO Recruitment 2021: Application Fee) 
ജനറൽ വിഭാഗക്കാർക്ക് 750 രൂപയാണ് അപേക്ഷാ ഫീസ്. എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാർക്ക് ഫീസില്ല.


പ്രായപരിധി ( SBI PO Recruitment 2021: Age limit) 
21 വയസിനും 30 വയസിനും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ഇന്ത്യൻ പൗരനായിരിക്കണം. നേപ്പാൾ, ഭൂട്ടാൻ പൗരത്വമുള്ളവർക്കും അപേക്ഷിക്കാൻ അർഹതയുണ്ട്.  


യോഗ്യത  (SBI PO Recruitment 2021: Eligibility) 
ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അപേക്ഷിക്കാനുള്ള കുറ‍ഞ്ഞ വിദ്യാഭ്യാസ യോഗ്യത. 


ജനറൽ വിഭാഗക്കാർക്ക് 4 തവണ പരീക്ഷയെഴുതാനുള്ള അവസരം ലഭിക്കും. സംവരണ വിഭാഗക്കാർക്ക് 7 അവസരം ലഭിക്കും. 


ലോജിക്കൽ റീസണിംഗ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലീഷ് ഭാഷ എന്നിവയടങ്ങിയതാണ് പരീക്ഷ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.