ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നാല് ഒഴിവുകളാണ് ഉള്ളത്. എസ്ബിഐയുടെ ഔദ്യോ​ഗിക വെബ്സൈറ്റായ sbi.co.in വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കുന്നതിനുള്ള ഓൺലൈൻ നടപടികൾ മാർച്ച് നാലിന് തുടങ്ങി. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി 2022 മാർച്ച് 31 ആണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചീഫ് ടെക്‌നോളജി ഓഫീസർ -1, ചീഫ് ഇൻഫർമേഷൻ ഓഫീസർ - 1, ഡെപ്യൂട്ടി ചീഫ് ടെക്‌നോളജി ഓഫീസർ (കോർ ബാങ്കിംഗ്) - 1, ഡെപ്യൂട്ടി ചീഫ് ടെക്നോളജി ഓഫീസർ (ഇ-ചാനലുകൾ) - 1 എന്നിങ്ങനെയാണ് ഒഴിവുകളുള്ള തസ്തികകളുടെ വിവരങ്ങൾ. ചീഫ് ഇൻഫർമേഷൻ ഓഫീസർ, ചീഫ് ടെക്‌നോളജി ഓഫീസർ, ഡെപ്യൂട്ടി ചീഫ് ടെക്‌നോളജി ഓഫീസർ (ഇ-ചാനലുകൾ), ഡെപ്യൂട്ടി ചീഫ് ടെക്‌നോളജി ഓഫീസർ (കോർ ബാങ്കിംഗ്) എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർ സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവരായിരിക്കണം.


എംബിഎ ഒരു അധിക യോ​ഗ്യതായായി കണക്കാക്കും. ജനറൽ/ഇഡബ്ല്യുഎസ് വിഭാഗങ്ങൾക്ക് 750 രൂപയാണ് അപേക്ഷാ ഫീസ്. എസ് സി-എസ് ടി, പി ഡബ്ല്യു ഡി വിഭാഗങ്ങൾക്ക് അപേക്ഷാ ഫീസ് നൽകേണ്ടതില്ല. 2022 മാർച്ച് 31ന് മുൻപായി sbi.co.in വഴി അപേക്ഷ സമർപ്പിക്കണം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.