SBI Special Loan Scheme: കോവിഡ് വ്യക്തിഗത വായ്പാ പദ്ധതിയുമായി SBI
Covid കാലത്ത് ഉപയോക്താക്കളെ സഹായിക്കുന്നതിനായി നിരവധി സേവനങ്ങളാണ് എസ്ബിഐ (SBI) വാഗ്ദാനം ചെയ്തത്. അന്യ ശാഖകളില്‍നിന്നും പണം പിന്‍വലിക്കല്‍ അടക്കം നിരവധി ആനുകൂല്യങ്ങള്‍ SBI നടപ്പാക്കിയിരുന്നു.
SBI Special Loan Scheme: Covid കാലത്ത് ഉപയോക്താക്കളെ സഹായിക്കുന്നതിനായി നിരവധി സേവനങ്ങളാണ് എസ്ബിഐ (SBI) വാഗ്ദാനം ചെയ്തത്. അന്യ ശാഖകളില്‍നിന്നും പണം പിന്‍വലിക്കല്‍ അടക്കം നിരവധി ആനുകൂല്യങ്ങള്‍ SBI നടപ്പാക്കിയിരുന്നു.
എനാല്‍, ഇപ്പോള്‍ രാജ്യത്തെ കോവിഡ് വ്യാപനം കണക്കിലെടുത്ത് ഉപയോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഈടില്ലാതെ വായ്പ നല്‍കുന്ന പദ്ധതിയുമായി എത്തിയിരിയ്ക്കുകയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI). കോവിഡ് വ്യക്തിഗത വായ്പയെന്നാണ് പുതിയ വായ്പാ പദ്ധതി അറിയപ്പെടുന്നത്.
പദ്ധതിയുടെ പേരുപോലെ തന്നെ കോവിഡ് ചികിത്സയ്ക്കായുള്ള വായ്പാ സഹായമാണ് ഈ പദ്ധതിയിലൂടെ ബാങ്ക് ഉദ്ദേശിക്കുന്നത്. അക്കൗണ്ട് ഉടമയ്‌ക്കോ കുടുംബാംഗങ്ങള്‍ക്കോ കോവിഡ് ബാധിച്ചാല്‍ ചികിത്സയ്ക്കായി ഈ വായ്പ അനുവദിക്കും. ഈ ഈടില്ലാതെ വായ്പ അനുവദിക്കുമെന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.
എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടീ സ്‌കീമിന് (Emergency Credit Line Guarantee Scheme - ECLGS) കീഴിലാണ് കോവിഡ് ചികിത്സയ്ക്കായുള്ള ഈ വായ്പാ പദ്ധതി നടപ്പിലാക്കുന്നത്. ഈട് ആവശ്യമില്ലാത്ത ഈ വായ്പാ പദ്ധതിയ്ക്ക് കീഴില്‍ 5 ലക്ഷം രൂപ വരെയാണ് ഉപയോക്താക്കള്‍ക്ക് വായ്പയായി ലഭിക്കുക. 8% പലിശ നിരക്കിലായിരിക്കും കോവിഡ് ചികിത്സാ വായ്പ ലഭിക്കുക, പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് എസ്ബിഐ ചെയര്‍മാന്‍ ദിനേഷ് ഖാര പറഞ്ഞു.
Also Read: SBI Alert: ജൂൺ 30 നകം ഇത് പൂർത്തിയാക്കുക, ഇല്ലെങ്കിൽ പണികിട്ടും!
25,000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെയാണ് ഈ പദ്ധതി പ്രകാരം കോവിഡ് വായ്പയായി ഉപയോക്താക്കള്‍ക്ക് അനുവദിക്കുക. വായ്പാ അപേക്ഷകന്‍റെ ആവശ്യവും തിരിച്ചടവ് ശേഷിയും പരിഗണിച്ചാണ് ബാങ്ക് വായ്പാ തുക നിശ്ചയിക്കുക.
Also Read: SBI Account ഉടമകള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍, ഇതരശാഖകളില്‍ നിന്ന് അനായാസമായി പണം പിന്‍വലിക്കാം
അതേസമയം, വായ്പ തിരിച്ചടയ്ക്കാനും സമയപരിധി നിശ്ച യിച്ചിട്ടുണ്ട്. പരമാവധി അഞ്ച് വര്‍ഷത്തിനുള്ളില്‍ ഉപയോക്താവ് കോവിഡ് ചികിത്സാ വായ്പ തിരിച്ചടയ്ക്കണമെന്നാണ് വ്യവസ്ഥ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...