മുംബൈ: ATM ല്‍നിന്നും പണം പിൻവലിക്കുന്ന രീതിയില്‍ മാറ്റം വരുത്തി SBI. ജനുവരി 1മുതലാണ് മുതലാണ് പുതിയ മാർഗം പ്രാബല്യത്തില്‍ വരിക.


COMMERCIAL BREAK
SCROLL TO CONTINUE READING

അനധികൃത ഇടപാടുകള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് SBI, OTP  അടിസ്ഥാനമാക്കിയുള്ള പണംപിന്‍വലിക്കല്‍ സംവിധാനം നടപ്പാക്കുന്നത്.


2020 ജനുവരി 1മുതല്‍ രാജ്യത്തൊട്ടാകെയുള്ള SBI യുടെ ATM ല്‍ പുതിയരീതി നടപ്പിലാകും. എന്നാല്‍. ഈ സംവിധാനം 24 മണിക്കൂര്‍ ഉണ്ടാവില്ല. വൈകിട്ട് 8 മുതല്‍ രാവിലെ 8 വരെയാണ് OTP  അടിസ്ഥാനത്തില്‍ പണംപിന്‍വലിക്കുന്ന സംവിധാനം നടപ്പാക്കുന്നത്. 


പുതിയ സംവിധാനത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍:-


1. ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറിലാണ് OTP ലഭിക്കുക. 


2. നിലവില്‍ പണംപിന്‍വലിക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ പ്രത്യേക മാറ്റങ്ങള്‍ ഒന്നും തന്നെയില്ല. 


3. മറ്റുബാങ്കുകളുടെ ATM ല്‍നിന്നും പണംപിന്‍വലിക്കുമ്പോള്‍ ഈ സംവിധാനം ബാധകമല്ല.


4. പിന്‍വലിക്കാനുള്ള പണം രേഖപ്പെടുത്തിക്കഴിയുമ്പോള്‍, അത് സ്‌ക്രീനില്‍ തെളിയും. അപ്പോള്‍ മൊബൈലില്‍ OTP ലഭിക്കും.


5. സ്‌ക്രീനില്‍ തെളിയുന്ന ഭാഗത്ത് OTP  നല്‍കിയാല്‍ പണം ലഭിക്കും. 


6. 10,000 രൂപയ്ക്ക് മുകളില്‍ പിന്‍വലിക്കുന്നതിനാണ് പുതിയ രീതി ബാധകമാവുക.


OTP അടിസ്ഥാനമാക്കിയുള്ള പണം പിൻവലിക്കല്‍ സംവിധാനം ഏർപ്പെടുത്തിയതോടെ, തങ്ങളുടെ കാര്‍ഡ് ഉടമകളെ അനധികൃത ATM തട്ടിപ്പില്‍നിന്നും രക്ഷിക്കാനുള്ള പുതിയ സുരക്ഷയാണ് SBI  ഏര്‍പ്പാടാക്കിയിരിക്കുന്നത്.