ന്യൂഡൽഹി : അഗസ്റ്റ വെസ്റ്റ്‌ ലാൻഡ് കേസിൽ ഇറ്റാലിയൻ കോടതിയുടെ വിധിയിൽ പേര് പരാമര്ശിക്കപ്പെട്ടിട്ടുണ്ടെന്ന് ആരോപിക്കപ്പെട്ടവർക്കെതിരെ എഫ് .ഐ. ആർ റെജിസ്റ്റർ ചെയ്യണമെന്ന ഹരജിയിൽ സുപ്രീം കോടതി കേന്ദ്രത്തിന്റെ പ്രതികരണം തേടി നോട്ടീസ് അയച്ചു .കേസിൽ പ്രതികരണമാരാഞ്ഞ് സി.ബി .ഐ ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.അഡ്വക്കേറ്റ് എം .എൽ ശർമ നൽകിയ പൊതു താൽപര്യ ഹരജിയിൽ  വാദം കേട്ട ജസ്റ്റിസ് ദീപക്ക് മിശ്ര ,കീർത്തി സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്രത്തിന് നോട്ടീസ് അയച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ആഴ്ച്ച ഫയൽ ചെയ്ത ഹരജിയിൽ ഒരു ഇറ്റാലിയൻ കോടതിയുടെ വിധിയിൽ യു .പി എ അധ്യക്ഷ സോണിയ ഗാന്ധി ,മുൻ പ്രധാന മന്ത്രി മൻ മോഹൻ സിംഗ് തുടങ്ങിയ പേരുണ്ടെന്നും അതിനാൽ    ഇവർക്കെതിരെ എഫ് .ഐ .ആർ ഫയൽ ചെയ്യണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത് .പ്രസിഡന്റ്‌ ,പ്രധാന മന്ത്രി എന്നിവർക്ക് യാത്ര ചെയ്യാനായി ഹെലികോപ്റ്റർ വാങ്ങാനുള്ള  ഇടപാട് ശരിയാക്കാൻ  ചില കമ്പനികൾ ഇന്ത്യൻ രാഷ്ട്രീയത്തിലെയും സൈന്യത്തിലെയും  പ്രമുഖരായ ചിലർക്ക് കോഴ നൽകിയെന്ന ആരോപണത്തെ അടിസ്ഥാനമാക്കി  2013ൽ  സി .ബി ഐ കേസ് റെജിസ്റ്റർ ചെയ്തിരുന്നു .


പ്രതിരോധ മന്ത്രാലയത്തെയും സി .ബി .ഐ യെയും എതിർ കക്ഷികളാക്കി ഫയൽ ചെയ്ത ഹരജിയിൽ 2016 ഏപ്രിൽ ഏഴിന് ഇറ്റലിയിലെ മിലാനിലുള്ള കോടതി പുറപ്പെടുവിച്ച വിധിയിൽ പരാമർശിക്കപ്പെട്ടവർക്കെതിരെ എഫ് .ഐ ആർ ഫയൽ ചെയ്യണമെന്ന ആവശ്യം കൂടാതെ ജുഡീഷ്യൽ അന്വേഷണത്തിനും ആവശ്യമുണ്ട് .