ന്യൂഡല്‍ഹി: ഗോ സംരക്ഷണത്തിന്‍റെ പേരിലുള്ള ആക്രമണങ്ങളിൽ മൂന്ന് സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചു. സാമൂഹ്യപ്രവർത്തകൻ തുഷാർ ഗാന്ധി നൽകിയ ഹർജിയിലാണ് കോടതിയുടെ ഈ നടപടി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന സംസ്ഥാനങ്ങൾക്കാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. കൂടാതെ, സെപ്റ്റംബർ മൂന്നിനകം കൃത്യമായ മറുപടി നൽകാൻ കോടതി സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകി.


കഴിഞ്ഞ സെപ്റ്റംബറിൽ തുഷാർ ഗാന്ധി നൽകിയ ഹർജിയെ തുടർന്ന് ഗോ സംരക്ഷണത്തിന്‍റെ പേരിലുള്ള ആക്രമങ്ങൾ തടയാൻ 26 സംസ്ഥാനങ്ങൾക്ക് കോടതി നിർദ്ദേശം നൽകിയിരുന്നു. ഇതിൽ വീഴ്ച വരുത്തിയതിനാണ് മൂന്ന് സംസ്ഥാനങ്ങൾക്ക് എതിരെ കോടതിയലക്ഷ്യത്തിന് നോട്ടീസ് നൽകിയത്. കൂടാതെ സംസ്ഥാനത്ത് ക്രമ സമാധാനം നിലനിര്‍ത്തേണ്ട ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് എന്നും കോടതി ചൂണ്ടിക്കാട്ടി.