ന്യൂഡല്‍ഹി: പ്രശസ്ത നിര്‍മ്മാതാവും സംവിധായകനുമായ സഞ്ജയ് ലീല ബൻസാലിയുടെ ബോളിവുഡ് ചിത്രം 'പത്മാവതി' ഡിസംബര്‍ 1 ന് ബ്രിട്ടനില്‍ റിലീസ് ചെയ്യുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഈ മാസം 28 ന് വാദം കേള്‍ക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചീഫ്ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കർ, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേള്‍ക്കുക. കൂടാതെ, ഗാനങ്ങളും പ്രോമോയും റിലീസ് ചെയ്യുന്നതിന് സെന്‍സര്‍ ബോര്‍ഡിന്‍റെ അനുമതി ലഭിച്ചതായി ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചതായും അഭിപ്രായപ്പെട്ടു. റിട്ട് ഹര്‍ജി ഫയല്‍ ചെയ്യാന്‍ അവര്‍ പരാതിക്കാരനായ എം എല്‍ ശര്‍മയോട് ആവശ്യപ്പെട്ടു. എം എല്‍ ശര്‍മയാണ് ഈ കേസില്‍ എത്രയും വേഗം വാദം കേള്‍ക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഹര്‍ജി സമര്‍പ്പിച്ചത്. 


ഈ ചിത്രത്തിന് ഇന്ത്യയ്ക്ക് പുറത്ത് പ്രദര്‍ശനാനുമതി നല്‍കിയാല്‍ അത് സാമൂഹ്യ ദൃഢതയില്‍ വിനാശകരമായ ക്ഷതമെല്‍പ്പിക്കുമെന്ന് എം എല്‍ ശര്‍മ അഭിപ്രായപ്പെട്ടു. കോടതിയെ തെറ്റിദ്ധരിപ്പിച്ചവര്‍ക്കെതിരെ വിചാരണ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആക്ഷേപകരമായ ദൃശ്യങ്ങൾ ചിത്രത്തില്‍ നിന്നും ഒഴിവാക്കണമെന്ന ആവശ്യമടങ്ങിയ അദ്ദേഹത്തിന്‍റെ ഹര്‍ജി മുന്‍പ് പരമോന്നത കോടതി തള്ളിയിരുന്നു. 


എന്നാല്‍ ഇന്ത്യയില്‍ വിവാദങ്ങളില്‍ മുങ്ങിയ ഈ ചിത്രത്തിന്‍റെ റിലീസ് ഇതുവരെ തീരുമാനമായിട്ടില്ല. മുന്‍പ് ഡിസംബർ ഒന്നിനായിരുന്നു ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്.


തത്കാലം സിബിഎഫ്സി അംഗങ്ങള്‍ പോലും വീക്ഷിച്ചിട്ടില്ലാത്ത ഈ ചിത്രത്തിന്‍റെ  സർട്ടിഫിക്കേഷൻ പ്രക്രിയയ്ക്ക് കൂടുതല്‍ സമയം എടുത്തേക്കാം. അതിനാള്‍ അടുത്ത വർഷം മാത്രമേ ചിത്രം റിലീസിന് തയ്യാറാകൂ. മാധ്യമ റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രത്തിന്‍റെ പ്രമോഷനും തത്കാലം നിർത്തിവച്ചിരിക്കുകയാണ്. 


പത്മാവതി എന്ന സിനിമയില്‍ ദീപിക പദുകോണ്‍ മുഖ്യ കഥാപാത്രമായ റാണി പത്മവതിയെ അവതരിപ്പിക്കുന്നു.  റാവൽ രത്തൻ സിംഗായി ഷാഹിദ് കപൂറും സുൽത്താൻ അലാവുദ്ദീൻ ഖിൽജിയായി രൺവീർ സിംഗും അഭിനയിക്കുന്നു. 


ഒരു വർഷത്തോളമെടുത്ത് 190 കോടി രൂപ ചെലവിലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.