ന്യൂ ഡൽഹി : കോവിഡ് മഹാമാരിക്കാലത്ത് എല്ലാ മേഖലകളെ പോലെ തന്നെ തളർന്ന അവസ്ഥയിലായിരുന്നു കലാകാരന്മാരും. മഹാമാരിയെ അതിജീവിച്ച് നിയന്ത്രണങ്ങൾ പിൻവലിച്ച് വേദികളെല്ലാം ഉണർന്നതിന്റെ  പ്രതീക്ഷയിലാണ് അവർ.  


COMMERCIAL BREAK
SCROLL TO CONTINUE READING

കലാകാരന്മാർക്കായി നിരവധി പദ്ധതികളാണ്  കേന്ദ്രസ‌ർക്കാർ ആവിഷ്കരിച്ചിട്ടുള്ളത്. ഇതിനായി വിവിധ ക്ഷേമപ്രവർത്തനങ്ങളാണ് സാംസ്കാരിക മന്ത്രാലയം നടത്തി വരുന്നത്. ഇതിന്റെ തുടർച്ചയായി രാജ്യത്തെ യുവ കലാകാരന്മാർക്ക് സ്കോളർഷിപ്പ് നൽകാനുള്ള  പദ്ധതികൾ സാംസ്കാരിക മന്ത്രാലയം പ്രഖ്യാപിച്ചത്. 


തിരഞ്ഞെടുത്ത കലാകാരന്മാർക്ക് രണ്ട് വർഷത്തേക്കാണ് സ്കോളർഷിപ്പ്. 5000 രൂപ സ്കോളർഷിപ്പ് 4 തുല്യ ഗഡുക്കളായി ആറ് പ്രതിമാസ തവണകളായി നൽകും. സെന്റർ ഫോർ കൾച്ചറൽ റിസോർസ് ആന്റ്  ട്രെയിനിങ് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.   


ഇതിലൂടെ വിവിധ സാംസ്‌കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന യുവ കലാകാരന്മാർക്ക് വിപുലമായ പരിശീലനം നേടുന്നതിന് സ്കോളർഷിപ്പ് നൽകുക എന്നതാണ് ഉദ്ദേശം. സാംസ്‌കാരിക-വിനോദ സഞ്ചാര വകുപ്പ് മന്ത്രി ജി കിഷൻ റെഡ്ഡിയാണ്  ലോക്സഭയിൽ ഇക്കാര്യം രേഖാമൂലം അറിയിച്ചത്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.