Scrappage Policy: വാഹനങ്ങളുടെ 15 വർഷം പ്രായ പരിധിക്ക് പകരം ടെസ്റ്റിംഗ് മെഷീൻ ഉപയോഗിച്ച് വാഹനങ്ങൾ പരിശോധിക്കും,കൂടുതൽ ഇളവുകൾ
പരിശോധനയിൽ പരാജയപ്പെടുന്ന വാഹനങ്ങൾക്ക് റിപ്പയർ ചെയ്ത് വീണ്ടും പരിശോധനക്ക് ഹാജരാകാനുള്ള അവസരം നൽകാനും ചർച്ചയിൽ തീരുമാനമായി.
ന്യൂഡൽഹി: 15 വർഷം പഴക്കമുള്ള വാഹനങ്ങൾ നിരത്തിൽ നിന്നും നീക്കണമെന്ന കേന്ദ്ര സർക്കാർ(Central Govt) ഉത്തരവിൽ ഇളവുകൾ. 15 വർഷം പഴക്കമുള്ള വാഹനങ്ങൾ ഒാട്ടോമേറ്റഡ് ടെസ്റ്റിങ്ങ് മെഷിൻ വഴി പരിശോധിച്ച ശേഷമായിരിക്കും ഇത് പൊളിക്കണോ,വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുകയുള്ളു. ഇതുമായി ബന്ധപ്പെട്ട് ലോറി ഒാണേഴ്സ് സംസ്ഥാന കേന്ദ്ര,ഭാരവാഹികൾ കേന്ദ്ര ഉപരിതല മന്ത്രാലയവുമായി ചർച്ച നടത്തി.പരിശോധനയിൽ പരാജയപ്പെടുന്ന വാഹനങ്ങൾക്ക് റിപ്പയർ ചെയ്ത് വീണ്ടും പരിശോധനക്ക് ഹാജരാകാനുള്ള അവസരം നൽകാനും ചർച്ചയിൽ തീരുമാനമായി.
ഒട്ടും റിപ്പയർ ചെയ്ത് ശരിയാക്കാൻ പറ്റാത്ത വിധത്തിൽ പൂർണ്ണമായും പരാജയപ്പെടുന്ന വാഹനങ്ങൾ മാത്രമേ സ്ക്രാപ്പ്(Scrapp) ചെയ്യൂ. എന്നും വാഹനങ്ങളുടെ പ്രായ പരിധി ഇക്കാര്യത്തിൽ ഒരു ഘടകം ആക്കില്ലെന്നും തീരുമാനം ആയതായി ഭാരവാഹികൾ പറഞ്ഞു.കേന്ദ്ര ഗതാഗത മന്ത്രാലയം ജോയിന്റ് സെക്രട്ടറി അമിത് വരദനുമായി AICOGOA ഡൽഹി സെക്രട്ടറി കൗസർ, ലോറി ഓണേഴ്‌സ് ഫെഡറേഷൻ കേരള സംസ്ഥാന ജനറൽ സെക്രട്ടറി ഷാജു അൽമന എന്നിവർ കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു.
ALSO READ: Budget 2021: സ്വകാര്യ വാഹനങ്ങൾ 20 വർഷം വരെ ഉപയോഗിക്കാം, Scrap നയം ആയി
വാഹനങ്ങളുടെ പ്രായ പരിധി സ്ക്രാപ്പേജ് നയത്തിൽ ഒരു ഘടകം ആക്കില്ലെന്നും ചർച്ചയിൽ തീരുമാനം ആയിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. കുറഞ്ഞത് 50 ലക്ഷം വാഹനങ്ങളെങ്കിലും(vehicle) കേരളത്തിലെ നിരത്തുകളിൽ നിന്നും ഒഴിയുമെന്നാണ് കേന്ദ്ര സർക്കാർ വിലയിരുത്തുന്നത്.ഏപ്രിൽ ഒന്നുമുതലാണ് നിയമം പ്രാബല്യത്തിൽ വരുന്നത്. വാണിജ്യ വാഹനങ്ങൾക്ക് 15 വർഷവും,സ്വകാര്യ വാഹനങ്ങൾക്ക് 20 വർഷവുമാണ് കാലാവധി പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...