Russia Ukraine War: യുക്രൈൻ രക്ഷാദൗത്യത്തിലെ രണ്ടാമത്തെ വിമാനം ഡൽഹിയിലെത്തി; രണ്ടാമത്തെ സംഘത്തിൽ എത്തിയത് 250 പേർ
റൊമാനിയയിലെ ബുക്കാറസ്റ്റിൽ നിന്നാണ് വിമാനം പുറപ്പെട്ടത്.
ന്യൂഡൽഹി: യുക്രൈൻ രക്ഷാദൗത്യത്തിന്റെ ഭാഗമായുള്ള രണ്ടാമത്തെ വിമാനം ഡൽഹിയിലെത്തി. ഞായറാഴ്ച പുലർച്ചെ 2.45ഓടെയാണ് 250 യാത്രക്കാരുമായി രണ്ടാമത്തെ വിമാനം ഡൽഹിയിലെത്തിയത്. രണ്ടാമത്തെ സംഘത്തിൽ 29 മലയാളികളാണ് ഉള്ളത്. റൊമാനിയയിലെ ബുക്കാറസ്റ്റിൽ നിന്നാണ് വിമാനം പുറപ്പെട്ടത്.
കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ചേർന്നാണ് രണ്ടാമത്തെ സംഘത്തെ സ്വീകരിച്ചത്. യുക്രൈൻ രക്ഷാദൗത്യത്തിന് ഓപ്പറേഷൻ ഗംഗ എന്നാണ് കേന്ദ്ര സർക്കാർ പേര് നൽകിയിരിക്കുന്നത്. ആദ്യ സംഘത്തെ കേന്ദ്രമന്ത്രി പീയുഷ് സ്വീകരിച്ചത്. യുക്രൈൻ രക്ഷാദൗത്യത്തിന്റെ ഭാഗമായുള്ള ആദ്യ വിമാനം ശനിയാഴ്ച രാത്രിയോടെ മുംബൈയിലെത്തിയിരുന്നു. ഇതിൽ 27 മലയാളികൾ ഉൾപ്പെടെ 219 പേരാണുണ്ടായിരുന്നത്.
രക്ഷാദൗത്യത്തിന്റെ ഭാഗമായുള്ള മൂന്നാമത്തെ വിമാനം ഇന്ന് ഡൽഹിയിൽ എത്തും. ഹംഗറിയുടെ തലസ്ഥാനമായ ബുദാപെസ്സിൽ നിന്നാണ് അടുത്ത വിമാനം പുറപ്പെടുക. തിരിച്ചെത്തുന്ന മലയാളികൾക്ക് കേരളത്തിലേക്കെത്താൻ സൗജന്യ വിമാന ടിക്കറ്റ് നൽകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...