Second Hand Car Tips: സെക്കൻഡ് ആൾട്ടോ വാങ്ങാൻ പ്ലാനുണ്ടോ? ഇത്രയും അഞ്ച് കാര്യങ്ങൾ അറിഞ്ഞിരിക്കണം
യൂസ്ഡ് കാർ വിപണിയിൽ ഈ കാറിന് ഇപ്പോഴും ആവശ്യക്കാരേറെ. ഹാച്ച്ബാക്ക് സെഗ്‌മെന്റിലെ ഏറ്റവും മികച്ച കാറുകളിലൊന്ന് കൂടിയാണിത്
ന്യൂഡൽഹി: ജനപ്രിയ കാറുകളിൽ ഒന്നായിരുന്നു മാരുതി സുസുക്കി ആൾട്ടോ കെ10. 2020-ൽ മാരുതി എസ്-പ്രസ്സോയുടെ വരവിനുശേഷം ഇത് നിർത്തേണ്ടി വന്നു. എങ്കിലും, കാർ വിപണിയിൽ ആൾട്ടോ കെ10-ന് വലിയ ഡിമാൻഡ് തന്നെയാണ് ഇപ്പോഴും. യൂസ്ഡ് കാർ വിപണിയിൽ ഈ കാറിന് ഇപ്പോഴും ആവശ്യക്കാരേറെ. ഹാച്ച്ബാക്ക് സെഗ്‌മെന്റിലെ ഏറ്റവും മികച്ച കാറുകളിലൊന്ന് കൂടിയാണിത്.
നിങ്ങളും ഒരു സെക്കൻഡ് ഹാൻഡ് മാരുതി സുസുക്കി ആൾട്ടോ K10 വാങ്ങാൻ പ്ലാൻ ഇടുന്നുണ്ടെങ്കിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ ഉണ്ട്.
Also Read: മധുരം കൊടുക്കാൻ വന്ന ഭാര്യാ സഹോദരി നൽകിയത് ചുംബനമോ? വീഡിയോ വൈറൽ
1. ആൾട്ടോ കെ10 നഗരങ്ങൾക്ക് നല്ലൊരു ഓപ്ഷനാണ്. ഒരു വലിയ ക്യാബിൻ കാറിനുണ്ട്. ആൾട്ടോ 800-നേക്കാൾ വ്യത്യസ്തമായ രൂപകൽപ്പനയാണ് K10-ന് ലഭിക്കുന്നത്. കുറഞ്ഞ വിലയ്ക്ക് നല്ല കാറുകൾ വാങ്ങാൻ ആഗ്രഹിക്കുന്ന നിരവധി ആളുകളെ ഇത് ആകർഷിക്കുന്നു.
2. പിയാനോ ബ്ലാക്ക് ആൻഡ് സിൽവർ ആക്‌സന്റുകൾ, AUX, SB കണക്റ്റിവിറ്റിയുള്ള ഒരു മ്യൂസിക് സിസ്റ്റം, ക്രമീകരിക്കാവുന്ന ORVM-കൾ, ഒരു ടാക്കോമീറ്റർ, ഫ്രണ്ട് പവർ വിൻഡോകൾ തുടങ്ങിയ സവിശേഷതകളോടെയാണ് ആൾട്ടോ K10 വരുന്നത്. സുരക്ഷ കാര്യത്തിൽ കാര്യമായൊന്നും പറയാനില്ല. ഒരു ഡ്രൈവർ സൈഡ് എയർബാഗ് മാത്രമാണ് ഇതിനുള്ളത്.
3. 1.0 ലിറ്റർ കെ-സീരീസ് പെട്രോൾ എഞ്ചിൻ കാര്യക്ഷമവും വിശ്വസനീയവുമായ എഞ്ചിനുകളിൽ ഒന്നാണ്. ഇത് ലിറ്ററിന് 24.07 കിലോമീറ്റർ മൈലേജ് നൽകുമെന്നാണ് കമ്പനി പറയുന്നത്. പ്രവർത്തിക്കുമ്പോൾ പവർ ഡ്രോപ്പ് പരിശോധിച്ച് എഞ്ചിന് പ്രശ്നങ്ങളുണ്ടോ എന്ന് അറിഞ്ഞിരിക്കണം.
Also Read: Viral Video: നാഗ്-നാഗിനി പ്രണയരംഗം കണ്ടിട്ടുണ്ടോ? കണ്ടു നോക്കൂ..! വീഡിയോ വൈറൽ
4. Alto K10-ന്റെ AMT യും മികച്ച വേരിയൻറാണ് എന്നാൽ ഒരു ടെസ്റ്റ് ഡ്രൈവ് എടുക്കുമ്പോൾ, ഇൻസ്ട്രുമെന്റ് കൺസോളിലെ ട്രാൻസ്മിഷൻ വാണിംഗ് ലൈറ്റ് ഉണ്ടോ അല്ലെങ്കിൽ വാഹനത്തിന് എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് പരിശോധിക്കുക. ഒരു പക്ഷെ വിപുലമായ അറ്റകുറ്റപ്പണി ആവശ്യമായി വന്നേക്കാം, അത് ചെലവേറിയതും സമയമെടുക്കുന്നതുമാണ്.
5. 2014 മുതലുള്ള ആൾട്ടോ മോഡലിന് 3.5 ലക്ഷം രൂപ വരെ ആവശ്യപ്പെടാം, എഎംടി വേരിയന്റിന് 4 ലക്ഷം രൂപ വരെ. പല Alto K10 ഉടമകളും ഓഡോമീറ്ററിൽ കൃത്രിമം കാണിക്കുകയും അത് വളരെ കുറവാണെന്ന് കാണിക്കാൻ 20,000 കിലോമീറ്ററിന് അടുത്ത് സജ്ജമാക്കുകയും ചെയ്യുന്നു. ഇത് പരിശോധിക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...