മുംബൈ: Bombay High Court: ആദ്യ വിവാഹം നിയമപരമായി വേര്‍പെടുത്താതെ രണ്ടാം ഭാര്യക്ക് ഭര്‍ത്താവിന്റെ പെന്‍ഷന്‍ വാങ്ങാന്‍ അര്‍ഹതയില്ലെന്ന് ബോംബെ ഹൈക്കോടതി.  പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നിഷേധിച്ച സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് സോലാപുര്‍ സ്വദേശിനിയായ ഷമാല്‍ ടേറ്റ് സമര്‍പ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജസ്റ്റിസുമാരായ എസ്.ജെ. കതവല്ല, മിലിന്ദ് ജാദവ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്.  സോലാപൂര്‍ ജില്ലാ കളക്ടറുടെ ഓഫീസിലെ പ്യൂണായിരുന്നു ഷമാല്‍ ടേറ്റിന്റെ ഭര്‍ത്താവ് മഹാദേവ്.  അദ്ദേഹം 1996 ല്‍ മരിച്ചിരുന്നു. ഹർജിക്കാരിയായ ഷമാൽ ഡേറ്റിനെ വിവാഹം കഴിക്കുന്നതിന് മുമ്പ് മഹാദേവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിരുന്നു.


Also Read: UP Eection 2022: അധികാരത്തിലെത്തിയാല്‍ ലഖിംപൂര്‍ ഖേരി കൊലപാതകത്തിന് കാരണക്കാരായവരും അവരെ സംരക്ഷിക്കുന്നവരും ജയിലില്‍, അഖിലേഷ് യാദവ്


ഭര്‍ത്താവിന്റെ മരണശേഷം അദ്ദേഹത്തിന്റെ റിട്ടയര്‍മെന്റ് ആനുകൂല്യത്തിന്റെ 90 ശതമാനം ആദ്യ ഭാര്യക്കും രണ്ടാം ഭാര്യക്ക് പ്രതിമാസ പെന്‍ഷന്‍ ലഭിക്കുമെന്നുമായിരുന്നു ധാരണ.  എന്നാല്‍ മഹാദേവിന്റെ ആദ്യ ഭാര്യ കാന്‍സര്‍ ബാധിച്ച് മരിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തിൻറെ പെന്‍ഷന്‍ കുടിശികയും ആനുകൂല്യത്തിന്റെ 90 ശതമാനവും തനിക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് രണ്ടാം ഭാര്യ സംസ്ഥാന സര്‍ക്കാരിന് അപേക്ഷ നൽകിയിരുന്നു. എന്നാല്‍ ഈ അപേക്ഷ സംസ്ഥാന സര്‍ക്കാര്‍ തള്ളിയിരുന്നു. ഇതിനെതുടര്‍ന്നാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.


Also Read: Viral Video: ഒന്ന് ഓംലെറ്റ്‌ അടിച്ചതാ, ദേ വരുന്നു 'കോഴികുഞ്ഞ്'! വീഡിയോ കണ്ടാല്‍ ഞെട്ടും


താൻ മഹാദേവിന്റെ മൂന്ന് കുട്ടികളുടെ അമ്മയാണെന്നും ഇരുവരും തമ്മിലുള്ള ബന്ധം സമൂഹത്തിന് അറിയാമെന്നതിനാൽ തനിക്ക് പെന്‍ഷന്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് അവകാശപ്പെട്ടായിരുന്നു ഇവര്‍ ഹൈക്കോടതിയില്‍ ഹർജി നല്‍കിയത്.  പക്ഷെ ആദ്യവിവാഹം നിയമപരമായി ഒഴിവാക്കാതെയുള്ള രണ്ടാം വിവാഹം ഹിന്ദു വിവാഹ നിയമപ്രകാരം അസാധുവാകണമെന്നുള്ള വിധികള്‍ സുപ്രീംകോടതി പുറപ്പെടുവിച്ചിട്ടുള്ളതായി ഹൈക്കോടതി ചൂണ്ടിക്കാട്ടുകയും.  അതുകൊണ്ടുതന്നെ നിയമപരമായി വിവാഹിതയായ ഭാര്യക്ക് മാത്രമേ കുടുംബ പെന്‍ഷന് അര്‍ഹതയുള്ളൂ എന്ന സംസ്ഥാന സര്‍ക്കാറിന്റെ നിലപാട് ശരിയാണെന്നും ബെഞ്ച് നിരീക്ഷിച്ചു.


 



 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.