ന്യൂഡല്‍ഹി: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം ഇന്ത്യയുടെ അന്വേഷണം ഭയന്ന്‍ ഫോണ്‍ ഉപയോഗിക്കുന്നില്ലയെന്ന്‍ സുരക്ഷാ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

സുരക്ഷാ ഏജന്‍സികള്‍ക്ക് അവസാനമായി ദാവൂദ് ഇബ്രാഹിമിന്‍റെ ഫോണ്‍ സംഭാഷണം ലഭിക്കുന്നത് മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്.  2016 നവംബറിലാണ് സുരക്ഷാ ഏജന്‍സികള്‍ക്ക് ദാവൂദിന്‍റെ 15 മിനിട്ട് ദൈര്‍ഘ്യമുള്ള ഫോണ്‍ സംഭാഷണം അവസാനമായി ലഭിച്ചത്.   


ഫോണിന്‍റെ ഉപയോഗം ഒഴിവാക്കിയാലും കറാച്ചിയില്‍ നിന്ന് ദാവൂദ് മറ്റെവിടേക്കെങ്കിലും പോകാന്‍ സാധ്യതയില്ലെന്നും ഡല്‍ഹി പോലീസ് കമ്മീഷണര്‍ നീരജ് കുമാര്‍ വ്യക്തമാക്കി.


ഡി-കമ്പനിയില്‍ അംഗമായ തന്‍റെ സഹായിയോട് ദാവൂദ് സംസാരിക്കുന്ന ശബ്ദരേഖയാണ് ഡല്‍ഹി പോലീസിന് ലഭിച്ചത്. എന്നാല്‍ അന്ന്‍ ദാവൂദ് മദ്യപിച്ചിരുന്നുവെന്നും ഭീകരവാദവുമായി ബന്ധപ്പെട്ട് ഒരു സംഭാഷണവും ഉണ്ടായിരുന്നില്ലയെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു. 


ഐപിഎല്‍ വാദുവെപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ദാവൂദിന്‍റെ ഫോണ്‍ സംഭാഷണം പോലീസിന് ലഭിച്ചത്.