ശ്രീനഗർ: ജമ്മു-കശ്മീരിലെ പഹൽഗാമിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു. അനന്ത് നാഗ് ജില്ലയിലെ പഹൽഗാമിലെ അവൂര ഗ്രാമത്തില്‍  ഇന്നലെ രാത്രിയിലാണ് ഏറ്റുമുട്ടലുണ്ടായത്. മൂന്നുപേരെയും സൈന്യം വധിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

കൊല്ലപ്പെട്ടവർ പ്രദേശത്തെ ഹിസ്ബുൾ മുജാഹീദ്ദീൻ സംഘത്തിൽപ്പെട്ടവരാണെന്ന് സൈന്യം അറിയിച്ചു. പ്രാദേശിക തീവ്രവാദികളായ ഇവരിൽ നിന്ന് മൂന്ന് എകെ 47 തോക്കുകൾ പിടിച്ചെടുത്തതായും സൈന്യം അറിയിച്ചു. 


അവൂര ഗ്രാമത്തില്‍ തീവ്രവാദികളുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരം അനുസരിച്ച് സൈനികര്‍ ഇവിടെ തെരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടയില്‍ ഒളിച്ചിരുന്ന ഒരു ഭീകരന്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.