Jammu Kashmir | ജമ്മു കശ്മീരിൽ സുരക്ഷാസേന ഏറ്റുമുട്ടലിൽ ഭീകരനെ വധിച്ചു
തിരച്ചിൽ നടത്തുന്നതിനിടെ ഞായറാഴ്ച പുലർച്ചയോടെ ഭീകരവാദികൾ സൈന്യത്തിന് നേരെ വെടിവെപ്പ് നടത്തുകയായിരുന്നു.
ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ ഏറ്റുമുട്ടലിൽ സൈന്യം ഭീകരനെ വധിച്ചു. അവന്തിപ്പോരയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരനെ കൊലപ്പെടുത്തിയത്. ഭീകരർ ഒളിച്ചിരിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് സൈന്യം പ്രദേശത്ത് തിരച്ചിൽ നടത്തിയിരുന്നു. തിരച്ചിലിനിടെ ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്നാണ് ഏറ്റുമുട്ടലുണ്ടായത്.
ഏറ്റുമുട്ടൽ തുടരുകയാണെന്നും ഒരു ഭീകരനെ സുരക്ഷാസേന വധിച്ചുവെന്നും ഐ.ജി വിജയ് കുമാർ പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. തിരച്ചിൽ നടത്തുന്നതിനിടെ ഞായറാഴ്ച പുലർച്ചയോടെ ഭീകരവാദികൾ സൈന്യത്തിന് നേരെ വെടിവെപ്പ് നടത്തുകയായിരുന്നു.
തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരവാദി കൊല്ലപ്പെട്ടത്. ഏറ്റുമുട്ടൽ തുടരുകയാണ്. കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും പൊലീസ് വാർത്താ ഏജൻസിയോട് പറഞ്ഞു. സുരക്ഷാസേനയും പൊലീസും ചേർന്നാണ് ഭീകരവിരുദ്ധ നീക്കം നടത്തുന്നതെന്നും ഐ.ജി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...