7 മാങ്ങകളുടെ സുരക്ഷയ്ക്കായി 4 കാവൽക്കാര്, 6 നായകള്‍...!! കാരണമറിഞ്ഞാല്‍ ഞെട്ടും
മധ്യപ്രദേശിലെ ജബൽപൂരിലുള്ള കര്‍ഷക ദമ്പതികളാണ് തങ്ങളുടെ തോട്ടത്തില്‍ കാവല്‍ക്കാരെയും നായകളെയും കള്ളന്മാരെ ഭയന്ന് ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്...
Bhopal: മധ്യപ്രദേശിലെ ജബൽപൂരിലുള്ള കര്‍ഷക ദമ്പതികളാണ് തങ്ങളുടെ തോട്ടത്തില്‍ കാവല്‍ക്കാരെയും നായകളെയും കള്ളന്മാരെ ഭയന്ന് ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്...
4 കാവൽക്കാരും 6 നായകളുമാണ് തോട്ടത്തില്‍ സുരക്ഷയ്ക്കായി നിലകൊള്ളുന്നത്. മാങ്ങയുടെ സീസണ്‍ ആയതിനാല്‍ നാലേക്കര്‍ വരുന്ന മാന്തോപ്പിന്‍റെ മുഴുവന്‍ സുരക്ഷയ്ക്കാണ് എന്ന് കരുതിയെങ്കില്‍ തെറ്റി, വെറും രണ്ട് മാവുകള്‍ക്കാണ് ഇവര്‍ കാവല്‍ നില്‍ക്കുന്നത്...!
മാങ്ങയ്ക്കെന്ത് സുരക്ഷ എന്നല്ലേ? കാര്യമറിഞ്ഞാല്‍ അമ്പരന്നുപോകും... മൂന്നു വര്‍ഷം പ്രായമുള്ള രണ്ട് ചെറിയ മാവുകളിലായി 7 മാങ്ങകള്‍ ഉണ്ട്. അവയ്ക്കാണ് കര്‍ഷകദമ്പതികള്‍ കാവല്‍ ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്.
സുരക്ഷ ഏര്‍പ്പെടുത്താന്‍ കാരണം മാങ്ങയുടെ വില തന്നെ...!! രാജ്യാന്തര വിപണിയിൽ ഈ മാങ്ങയ്ക്ക് കിലോയ്ക്ക് രണ്ടര ലക്ഷത്തിലധികം രൂപ വില ലഭിക്കും...!! ജപ്പാനില്‍ നിന്നുള്ള മിയാസാക്കി മാങ്ങകളാണിവ....!! ലോകത്തിലെതന്നെ ഏറ്റവും വിലപിടിപ്പുള്ളവയാണ് ജപ്പാനിലെ മിയസാക്കി മാങ്ങകൾ എന്നാണ് പറയപ്പെടുന്നത്.
കാവല്‍ ഏര്‍പ്പെടുത്തിയതിന് പിന്നില്‍ മറ്റൊരു കാരണം കൂടിയുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ഈ മാവുകളില്‍ ആദ്യമായി മാങ്ങ ഉണ്ടായത്. എന്നാല്‍, മാവ് കായ്ച്ചതായി വാര്‍ത്ത പുറത്തെത്തി 14 ദിവസങ്ങള്‍ക്കകം മാങ്ങകള്‍ മുഴുവന്‍ മോഷണം പോയി. ഇത്തവണ ആ അവസ്ഥ ഉണ്ടാവരുത് എന്ന് തീരുമാനിച്ചാണ് കര്‍ഷക ദമ്പതികളായ റാണിയും -സങ്കൽപും തോട്ടത്തില്‍ കാവല്‍ക്കാരെ ഏര്‍പ്പാടാക്കാന്‍ തീരുമാനിച്ചത്.
മാങ്ങ വാങ്ങാനായി ഇതിനോടകം വ്യാപാരികള്‍ സമീപിയ്ക്കുന്നുണ്ട് എങ്കിലും വില്‍ക്കാന്‍ തീരുമാനമില്ല എന്നാണ് കര്‍ഷകന്‍ പറയുന്നത്. അവയുടെ വിത്തെടുത്ത് പുതിയ മാവിൻതൈകൾ മുളപ്പിക്കാനാണ് തത്കാലം തീരുമാനമെന്ന് അദ്ദേഹം പറയുന്നു.
ഈ മാവിന്‍ തൈകള്‍ ലഭിച്ചതിനു പിന്നിലും ഒരു കഥയുണ്ട്. ചെന്നൈയിലേക്കുള്ള ഒരു ട്രെയിൻ യാത്രയ്ക്കിടെ പരിചയപ്പെട്ട വ്യക്തിയാണ് ദമ്പതികൾക്ക് ഈ വിശേഷപ്പെട്ട മാവിന്‍ തൈകള്‍ നല്‍കിയത്. എന്നാല്‍, തങ്ങള്‍ക്ക് ലഭിച്ചത് ഇത്രയും അമൂല്യമായ മാവിന്‍ തൈകളാണ് എന്ന് അന്നവര്‍ അറിഞ്ഞിരുന്നില്ല...
മാങ്ങയ്ക്കുമുണ്ട് ഏറെ പ്രത്യേകതകള്‍, പച്ച മാങ്ങയ്ക്ക് ഇളം വയലറ്റ് നിറമാണ് എങ്കിലും മൂപ്പെത്തുമ്പോള്‍ നല്ല ചുവപ്പുനിറമാകും. ജപ്പാനിലെ മിയാസാക്കിയാണ് ഈ മാങ്ങയുടെ സ്വദേശം. അതിനാലാണ് ഈ മാമ്പഴത്തിന് മിയാസാക്കി എന്ന് പേര് വന്നത്. ഈ മാങ്ങകള്‍ക്ക് എഗ് ഓഫ് ദ സൺ (Egg of the Sun) എന്നും പേരുണ്ട്...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...