ന്യൂഡല്‍ഹി:കോണ്‍ഗ്രസിന്‌ പുതിയ അധ്യക്ഷനെ കണ്ടെത്തണം എന്ന് ആവശ്യപെട്ട് മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി ഇടക്കാല അധ്യക്ഷ സോണിയാഗാന്ധിക്ക് കത്തയച്ചു.
മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്,ശശി തരൂര്‍ എംപി,ആനന്ദ് ശര്‍മ്മ,കപില്‍ സിബല്‍,മനീഷ് തിവാരി,വിവേക് തന്‍ക,മുകുള്‍ വാസ്നിക്,
ജിതിന്‍ പ്രസാദ,ഭൂപേന്ദ്ര സിംഗ് ഹൂഡ,രാജേന്ധര്‍ കൗര്‍ ഭാട്ടല്‍,വീരപ്പ മൊയ്ലി,പ്രിഥ്വി രാജ് ചവാന്‍,പിജെ കുര്യന്‍,അജയ് സിംഗ്,രേണുകാ ചൗധരി,
മിലിന്ദ് ദേവ്റ,രാജ് ബബ്ബര്‍,അരവിന്ദര്‍ സിംഗ് ലവ്ലി,കൗള്‍ സിംഗ് താക്കൂര്‍,അഖിലേഷ് പ്രസാദ് സിംഗ്,കുല്‍ദീപ് ശര്‍മ,യോഗ നാഥ്‌ ശാസ്ത്രി,
സന്ദീപ് ദിക്ഷിത് എന്നിവരാണ് കത്തില്‍ ഒപ്പ് വെച്ച പ്രമുഖ നേതാക്കള്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

ബിജെപിക്ക് വലിയ മുന്നേറ്റം ഉണ്ടാകുന്നെന്ന് പറയുന്ന കത്തില്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ അടിത്തറ ഇളകുന്നത് ഗൗരവമായി 
കാണണം എന്നും ആവശ്യപെടുന്നു.
യുവാക്കള്‍ നരേന്ദ്രമോദിക്ക് വോട്ട് ചെയ്യുന്നതും പാര്‍ട്ടിയിലെ യുവനെതാക്കളുടെ ആത്മവിശ്വാസം നഷ്ടമാകുന്നതും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
പാര്‍ട്ടിക്ക് മുഴുവന്‍ സമയ കാര്യക്ഷമമായ നേതൃത്വം ഉണ്ടാകണം എന്ന് കത്തില്‍ ആവശ്യപെടുന്നു.


രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി,അതിര്‍ത്തിയിലെ പ്രശ്നം,കോവിഡ് പ്രതിസന്ധി,തൊഴിലില്ലായ്മ,വിദേശനയം,എന്നിവയിലെല്ലാം കോണ്‍ഗ്രസിന്‍റെ 
പ്രതികരണം നിരാശാജനകം ആണെന്ന് കത്തില്‍ ചൂണ്ടികാട്ടുന്നു.
പാര്‍ട്ടിയുടെ മേല്‍ത്തട്ട് മുതല്‍ കീഴ് ഘടകങ്ങള്‍ വരെ അടിമുടി മാറണം എന്ന് കത്തില്‍ പറയുന്നു.


Also Read:കോണ്‍ഗ്രസിന് പുതിയ അധ്യക്ഷന്‍ ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നോ..?


പാര്‍ട്ടിയില്‍ അധികാര വികേന്ദ്രീകരണം കൊണ്ട് വരണം,സംഘടനാ തെരഞ്ഞെടുപ്പ് നടത്തണം,കേന്ദ്ര പാര്‍ലമെന്‍റെറി ബോര്‍ഡ് ഉടന്‍ സംഘടിപ്പിക്കണം
എന്നീ ആവശ്യങ്ങളും കത്തിലുണ്ട്,
പ്രവര്‍ത്തക സമിതി യോഗങ്ങള്‍ വെറും ചടങ്ങ് മാത്രമാണെന്ന വിമര്‍ശനവും കത്തിലുണ്ട്,രണ്ടാഴ്ച്ച മുന്‍പാണ് കത്തയച്ചത് എന്നാണ് വിവരം.
കോണ്‍ഗ്രസിന്‌ മുഴുവന്‍ സമയ അധ്യക്ഷനെ കണ്ടെത്തണം എന്ന ആവശ്യം ഉയരുന്നതിനിടെയാണ് നേതാക്കള്‍ സോണിയാഗാന്ധിക്ക് കത്തയച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി അധ്യക്ഷ പദം ഒഴിഞ്ഞതിനെ തുടര്‍ന്നാണ്‌ സോണിയാഗാന്ധി ഇടക്കാല അധ്യക്ഷയായി ചുമതലയേറ്റത്.