നഷ്ടത്തിൽ നിന്നും ഉയർത്തെഴുന്നേറ്റ് നേട്ടത്തിൽ ക്ലോസ് ചെയ്ത് ഓഹരി വിപണി
സെൻസെക്‌സ് 641.72 പോയിന്റ് ഉയർന്ന് 49,858.24 ലും നിഫ്റ്റി 186.10 പോയിന്റ് നേട്ടത്തിൽ 14,744ലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
മുംബൈ: നഷ്ടത്തിൽ തുടരുകയായിരുന്ന ഓഹരി വിപണി നേട്ടത്തിൽ ക്ലോസ് ചെയ്തു.
യുഎസ് ട്രഷറിയുടെ ആദായത്തിൽ ഇടിവുണ്ടായതും രാജ്യത്തിന്റെ വളർച്ച മൂഡീസ് പുതുക്കിയതുമാണ് നഷ്ടത്തിൽനിന്ന് വിപണിയെ കരകയറ്റിയത്.
സെൻസെക്‌സ് 641.72 പോയിന്റ് ഉയർന്ന് 49,858.24 ലും നിഫ്റ്റി 186.10 പോയിന്റ് നേട്ടത്തിൽ 14,744ലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
Also Read: Indian Railway: ഹോളി പ്രമാണിച്ചു ബീഹാറിലേക്ക് പ്രത്യേക ട്രെയിൻ, അറിയാം പൂർണ്ണ വിവരങ്ങൾ
ബിഎസ്ഇയിലെ 1461 ഓഹരികൾ നേട്ടത്തിലായിരുന്നു. എന്നാൽ 1418 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 200 ഓഹരികൾ മാറ്റമില്ലാതെ തുടരുന്നു.
ഹിന്ദുസ്ഥാൻ യുണിലിവർ, എൻടിപിസി, പവർഗ്രിഡ് കോർപ്, ടാറ്റ സ്റ്റീൽ, റിലയൻസ്, യുപിഎൽ, ഡിവീസ് ലാബ്, ഐടിസി, ഗ്രാസിം, ഐഒസി, ഗെയിൽ, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
എൽആൻഡ്ടി, ബജാജ് ഓട്ടോ, ടൈറ്റാൻ കമ്പനി, ടെക് മഹീന്ദ്ര, കോൾ ഇന്ത്യ, ഐഷർ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലായിരുന്നു.
ഇന്ന് എല്ലാ സെക്ടറൽ സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ 1.34 ശതമാനവും 0.41 ശതമാനവും നേട്ടമുണ്ടാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.