മുംബൈ : രാജ്യത്തെ ഓഹരി വിപണിയില്‍ വന്‍ ഇടിവ്. കശ്മീരിലെ ഭീകര ക്യാമ്പുകളില്‍ ഇന്ത്യ ആക്രമണം നടത്തിയതായി മിലിട്ടറി ഓപ്പറേഷന്‍ ഡയറക്ടര്‍ ജനറല്‍ രണ്‍ബീര്‍ സിങ് വെളിപ്പെടുത്തിയതോടെയാണ് സൂചികകള്‍ താഴേയ്ക്കു വീണു. സെന്‍സെക്സ് 472 പോയന്റ് താഴ്ന്ന് 27,820ലും നിഫ്റ്റി 151 പോയന്റ് ഇടിഞ്ഞ് 8593ലുമെത്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

രാവിലെ 28,423ലാണ് രാവിലെ വായപാരം തുടങ്ങിയത്. വ്യാപാരം തുടങ്ങി 52 പോയിന്റ് ഉയര്‍ന്ന ശേഷമാണ് സെന്‍സെക്‌സ് കുത്തനെ താഴേക്ക് പതിച്ചത്. മൂന്ന് മാസത്തിനിടയിലെ ഏറ്റവും വലിയ തകര്‍ച്ചയാണ് സെന്‍സെക്‌സ് നേരിടുന്നത്.


ഐസിഐസിഐ ബാങ്ക്, ഭേല്‍, ഹിന്‍ഡാല്‍കോ, ഐടിസി, ആക്സിസ് ബാങ്ക്, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, വേദാന്ത, ഭാരതി എയര്‍ടെല്‍, ഐഡിയ, വിപ്രോ, ഡോ.റെഡ്ഡീസ് ലാബ്, സണ്‍ ഫാര്‍മ, ടാറ്റ മോട്ടോഴ്സ്, ഇന്‍ഫോസിസ് തുടങ്ങിയവ നഷ്ടത്തിലും ടിസിഎസ്, ഒഎന്‍ജിസി, എച്ച്‌ഡിഎഫ്സി ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.