ജയലളിത സർക്കാരിൽ മന്ത്രിയായിരിക്കെ കൈക്കൂലി വാങ്ങിയെന്ന കേസിൽ ഇഡി അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിക്ക് ആൻജിയോ​ഗ്രാം ചെയ്തു. സെന്തിൽ ബാലാജിയെ കൊറോണറി ആൻജിയോഗ്രാമിന് വിധേയനാക്കിയെന്നും എത്രയും വേഗം ബൈപാസ് സർജറി ചെയ്യണമെന്നും ചെന്നൈയിലെ തമിഴ്‌നാട് ഗവൺമെന്റ് മൾട്ടി സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ അധികൃതർ അറിയിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

മന്ത്രിയുടെ ഓഫീസിലും വീട്ടിലും ഇ ഡി കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. 17 മണിക്കൂർ ചോദ്യം ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മന്ത്രിയെ കസ്റ്റഡ‍ിയിലെടുത്തത്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട്  എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ചോദ്യം ചെയ്യലിന് ശേഷം ബുധനാഴ്ച തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജിക്ക് കൊറോണറി ആൻജിയോഗ്രാം നടത്തി.


ചൊവ്വാഴ്ച ബാലാജിയുടെ കരൂരിലെ വസതിയിലും സംസ്ഥാന സെക്രട്ടേറിയറ്റിലെ ഓഫീസിലും നടത്തിയ പരിശോധനയെ തുടർന്ന് ഡിഎംകെ നേതാവിനെ ചോദ്യം ചെയ്യാനായി കൊണ്ടുപോയി. ബാലാജിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇഡി ബാലാജിയെ ഇന്ന് പുലർച്ചെ കനത്ത സുരക്ഷയിൽ വൈദ്യപരിശോധനയ്ക്കായി ചെന്നൈയിലെ ഓമന്ദൂരാർ സർക്കാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.


2011 മുതൽ 2015 വരെ ജയലളിതയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ സർക്കാരിൽ ഗതാഗത മന്ത്രിയായിരുന്നു സെന്തിൽ ബാലാജി. ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളിൽ ഡ്രൈവർ, കണ്ടക്ടർ നിയമനത്തിന് ബാലാജി വിവിധ വ്യക്തികളിൽ നിന്ന് പണം കൈപ്പറ്റിയതായി ആരോപണം ഉയർന്നിരുന്നു.


ഈ പരാതിയിൽ ബാലാജിക്കെതിരെ മൂന്ന് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുകയും പിന്നീട് അദ്ദേഹത്തിനെതിരെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. ബാലാജിക്കും മറ്റുള്ളവർക്കുമെതിരെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് 2021 ജൂലൈയിൽ ഇഡി അന്വേഷണം ഏറ്റെടുത്തു. നിലവിൽ സ്റ്റാലിൻ മന്ത്രിസഭയിലെ വൈദ്യുതി വകുപ്പ് മന്ത്രിയാണ് സെന്തിൽ ബാലാജി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.