ശ്രീനഗർ: വിഘടനവാദി നേതാവ് യാസിൻ മാലിക്കിനെ ജമ്മു കശ്മീർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വെള്ളിയാഴ്ച അർദ്ധ രാത്രിയാണ് ജമ്മു കശ്മീർ ലിബറേഷൻ ഫ്രന്‍റ് നേതാവ് യാസിൻ മാലിക്ക് കസ്റ്റഡിയിലായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജമ്മുകശ്‍മീരിലെ സ്ഥിര താമസക്കാർക്ക് മാത്രമേ സ്വത്ത് വകയിൽ അവകാശമുള്ളുവെന്ന് വ്യക്തമാക്കുന്ന ആർട്ടിക്കിൾ 35 എ എടുത്തു കളയണം എന്ന കേസ് സുപ്രിം കോടതി തിങ്കളാഴ്ച പരിഗണിക്കാൻ ഇരിക്കെയാണ് യാസിൻ മാലിക്കിനെ കസ്റ്റഡിയിലെടുത്തിരുക്കുന്നത്.


മൈസുമയിലെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്യപ്പെട്ട മാലിക്കിനെ കോത്തിബാഗ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിലെ വിഘടനവാദികൾക്കുള്ള സുരക്ഷ ഇന്ത്യ നേരെത്തെ എടുത്ത് കളഞ്ഞിരുന്നു