Manufacture Sputnik vaccine: സ്ഫുട്നിക് വാക്സിൻ നിർമ്മിക്കാൻ ഡി.സി.ജി.ഐയുടെ അനുമതി തേടി സെറം ഇൻസ്റ്റിറ്റ്യൂട്ട്
10 കോടി കോവി ഷീൽഡ് ഡോസുകൾ ജൂണിൽ സെറം ഇൻസ്റ്റിറ്റ്യട്ട് നിർമ്മിച്ച് നൽകുമെന്ന് സർക്കാരിനെ അറിയിച്ചിരുന്നു.
New Delhi: സ്ഫുട്നിക് വാക്സിൻ നിർമ്മിക്കാൻ ഡിസിജിഐയുടെ അനുവാദം തേടി സെറം ഇൻസ്റ്റിറ്റ്യൂട്ട്. മരുന്നിൻറെ പരിശോധനകൾക്കും ടെസ്റ്റ് അനാലിസിസുകൾക്കുമുള്ള അനുമതി നേരത്തെ തന്നെ സെറം ഇൻസ്റ്റിറ്റ്യൂട്ട് തേടിയിരുന്നു. റഷ്യയുടേതാണ് സ്ഫുട്നിക് വാക്സിൻ. നിലവിൽ ഇന്ത്യയിൽ ഹൈദരാബാദ് ആസ്ഥാനമായുള്ള ഡോ.റെഡ്ഡീസ് ലാബോറട്ടറീസിനാണ് വാക്സിൻ നിർമ്മിക്കാനുള്ള ചുമതല.
അതേസമയം 10 കോടി കോവി ഷീൽഡ് ഡോസുകൾ ജൂണിൽ സെറം ഇൻസ്റ്റിറ്റ്യട്ട് നിർമ്മിച്ച് നൽകുമെന്ന് സർക്കാരിനെ അറിയിച്ചിരുന്നു. കൂടാതെ നൊവാക്സ് വാക്സിനും നിർമ്മിക്കാനും സെറം ഇൻസ്റ്റിറ്റ്യൂട്ട് പരിശോധിക്കുന്നുണ്ട്.
അടിയന്തിര ഉപയോഗത്തിനാണ് സ്ഫുട്നിക് വാക്സിന് അനുമതി. ചൊവ്വാഴ്ച 30 ലക്ഷം സ്ഫുട്നിക് വാക്സിനുകൾ ഹൈദരാബാദിലെത്തിയിരുന്നു. അതേസമയം വാക്സിൻ നിർമ്മാണത്തിന് സെറം ഇൻസ്റ്റിറ്റ്യൂട്ടിന് അനുമതി കൊടുക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരികയാണ്.
ALSO READ : Covaxin വാക്സിന്റെ വില കുറച്ചു, സംസ്ഥാനങ്ങൾക്ക് ഇനി കിട്ടുക 400 രൂപയ്ക്ക്
നിലവിൽ കോവി ഷീൽഡാണ് സെറം നിർമ്മിക്കുന്നത്. കൊവാക്സിനും,കോവി ഷീൽഡിനും പുറമെ മൂന്നാമത്തെ വാക്സിനായാണ് സ്ഫുട്നിക് എത്തുന്നത്. ഇതോടെ രാജ്യത്തെ വാക്സിൻ ക്ഷാമം അടക്കമുള്ള പ്രശ്നങ്ങൾ പരമാവധി കുറക്കാനാവുമെന്നാണ് കരുതുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.